ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുെട ഉപരോധം മൂന്നാംവർഷത്ത ിേലക്ക് കടന്ന സാഹചര്യത്തിൽ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാ നിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാ ന്യം. തിങ്കളാഴ്ചയാണ് അമീറിെൻറ സന്ദർശനത്തിന് തുടക്കമായത്. ഇന്ന് വൈറ്റ്ഹൗസില്‍ അമീര്‍ യു.എസ് പ്രസിഡൻറ് േഡാണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ നിയമവിരുദ്ധ ഉപരോധം മൂന്നാംവര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് അമീര്‍-ട്രംപ് കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള തന്ത്രപ്രധാന സഹകരണം വികസിപ്പിക്കുന്നതിെൻറ വിവിധ തലങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും. സന്ദര്‍ശനത്തിെൻറ ഭാഗമായി യു.എസിലെ മുതിര്‍ന്ന ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, ഊർജം, നിക്ഷേപം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളില്‍ കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെക്കും. മേഖല രാഷ്ട്രീയം, സുരക്ഷ വിഷയങ്ങള്‍, തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധമാണുള്ളത്. ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും മികച്ച രീതിയിൽ പുരോഗമിക്കുന്ന സുരക്ഷ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും അമീറിെൻറ സന്ദര്‍ശനം ഉപകരിക്കുമെന്ന് വൈറ്റ്ഹൗസ് ചൂണ്ടിക്കാണിക്കുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടായെങ്കിലും ഫലം കൈവരിക്കാനായിട്ടില്ല. അമേരിക്കയുടെ മിഡില്‍ഈസ്റ്റിലെ സുപ്രധാന സൈനികതാവളം ഖത്തറിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അമീറും ഡോണള്‍ഡ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ പ്രഖ്യാപിക്കും. ചില പ്രധാന വാണിജ്യ ഇടപാടുകള്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് വില്യം ഗ്രാൻറ് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. റാസ്ലഫാനില് മേഖലയിലെ ഏറ്റവും വലിയ ഈഥെയ്ന്‍ ക്രാക്കര്‍ വികസിപ്പിക്കുന്നതിന് ഖത്തര്‍ പെട്രോളിയവും ഷെവ്റോണ്‍ ഫിലിപസ് കെമിക്കലും തമ്മില്‍ അടുത്തിടെ പ്രഖ്യാപിച്ച പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ബന്ധത്തിെൻറ ഉദാഹരണമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആകെ വ്യാപാര മൂല്യം 2018ല്‍ ആറു ബില്യൻ ഡോളറാണ്.
120ലധികം അമേരിക്കന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. റോഡ്, റെയില്‍, സീപോര്‍ട്ട്, വിമാനത്താവളം, സ്റ്റേഡിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.