ദോഹ: ഖത്തര്‍ ആതിഥ്യംവഹിച്ച ഇന്‍ട്രാ അഫ്ഗാന് സമ്മേളനം നിർണ ായക വഴിത്തിരിവിലേക്ക്. അഫ്ഗാന് പ്രതിസന്ധിക്ക് പരിഹാരം ആവശ്യ മാണെന്നും ഇതിനായുള്ള മധ്യസ്ഥശ്രമം ഖത്തർ തുടരുമെന്നും വിദേ ശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി വ്യക്തമാക്കി. ഭീക രവാദ പ്രതിരോധത്തിനും സംഘര്ഷപരിഹാരത്തിലെ മധ്യസ്ഥതക്കുമുള്ള പ്രത്യേക പ്രതിനിധി ഡോ. മുത്ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനിയാണ് ഇക്കാര്യം സമ്മേളനത്തിൽ പറഞ്ഞത്. സൈനികപരമായ രീതിയിലല്ല, സമാധാനപ്രമേയത്തിലൂടെയേ അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്‍ട്രാ അഫ്ഗാന് ചര്‍ച്ച ചരിത്രപരമായ സമ്മേളനമാണ്. സമാധാന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് ഈ സമ്മേളനം. അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഗൗരവമായ ആഗ്രഹത്തിെൻറയും തെളിവുകൂടിയാണ് സമ്മേളനം. അഫ്ഗാന് ജനത സമാധാനത്തിനായി ശക്തമായ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്. ഖത്തറിെൻറ നേതൃത്വവും ജനങ്ങളും സര്‍ക്കാറും സമാധാനത്തിനും സ്നേഹത്തിനുമുള്ള ചാലകശക്തിയായി തുടരും. സമാധാനപരമായ തീരുമാനങ്ങള്‍ കൈവരിക്കുന്നതിനുള്ള എല്ലാവരുടെയും ശ്രമങ്ങളെ, പ്രത്യേകിച്ചും താലിബാനും യു.എസിനുമിടയിലെ ചര്‍ച്ചകളെ ഉൾപ്പെടെ ഡോ. അല്‍ഖഹ്താനി പ്രശംസിച്ചു.
അമേരിക്കയുടെയും അതിെൻറ സഖ്യകക്ഷികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും താല്പര്യങ്ങള്ക്ക് ഭീഷണിയാകാന്‍ ഏതെങ്കിലും കക്ഷി അഫ്ഗാന് മേഖല ഉപയോഗിക്കരുത്, അഫ്ഗാന് പ്രദേശത്തുനിന്ന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ വിദേശ സൈനികരെ പിന്‍വലിക്കല്‍, താലിബാനും സര്‍ക്കാറിനുമിടയിലെ നേരിട്ടുള്ള ചര്‍ച്ചകള്‍, പൂർണമായ വെടിനിര്‍ത്തല്‍ എന്നീ നാലു ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അഫ്ഗാനും യു.എസും തമ്മില്‍ ഏഴു റൗണ്ട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ വര്‍ഷംതന്നെ ഇരുകൂട്ടര്‍ക്കുമിടയില്‍ കരാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വെടിനിര്‍ത്തല്‍ കരാര്‍ അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്ന് ഡോ. അല്‍ഖഹ്താനി പറഞ്ഞു. അഫ്ഗാനിസ്താനില്‍ സൈനിക പരിഹാരമല്ല ആവശ്യമെന്നും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശരിയായ പാതയിലാണ് ഖത്തറിലെ ചര്‍ച്ചകളെന്നും ഡോ. അല്‍ഖഹ്താനി പറഞ്ഞു. അഫ്ഗാന് ജനതക്കായി സമാധാനം, സുസ്ഥിരത, സമൃദ്ധ എന്നിവ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. മേഖലയിലെ രാജ്യാന്തര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ക്ക് ഇതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.