ദോഹ: ഫ്രാൻസിൽ കഴിഞ്ഞ ദിവസം സമാപിച്ച വനിത ലോകകപ്പിനി ടയിൽ ഫിഫയുടെ പതാകവാഹകരാകാൻ അവസരം ലഭിച്ച് ഖത്തറ ിൽനിന്നുള്ള ആറ് വിദ്യാർഥികൾ. ഖത്തർ ഫൗണ്ടേഷൻ സ്പോർട ്സ് ആൻഡ് കമ്യൂണിറ്റി േപ്രാഗ്രാമിൽനിന്നുള്ള വിദ്യാർഥികൾ ക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഫിഫയുടെ ആഗോള പങ്കാളികളായ വാൻഡ ഗ്രൂപ്പിെൻറ ക്ഷണപ്രകാരമാണ് ഖത്തറിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തത്.
വനിത ലോകകപ്പിലെ ലിയോണിൽ നടന്ന രണ്ട് സെമി ഫൈനലുകളിലും ഖത്തരി കുട്ടികൾ പങ്കെടുത്തു. മത്സരത്തിന് മുന്നോടിയായി ഫിഫ ഫ്ലാഗ് ബെയറേഴ്സ് േപ്രാഗ്രാമിെൻറ ഭാഗമായാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്. ഫിഫ നിയന്ത്രിക്കുന്ന ഓരോ ടൂർണമെൻറുകളുടെയും യൂത്ത് േപ്രാഗ്രാമിൽ സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഔദ്യോഗിക പങ്കാളികളായ വാൻഡ ഗ്രൂപ്പിനുണ്ട്.
ഇപ്രകാരം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് യൂത്ത് േപ്രാഗ്രാമിെൻറ ഭാഗമായിട്ടുള്ളത്. യുവ ശാക്തീകരണം, സാംസ്കാരിക കൈമാറ്റം, കായികമേഖലയിലൂടെ യുവാക്കളെ േപ്രാത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ചൈനീസ് മൾട്ടി നാഷനൽ കമ്പനിയായ വാൻഡ ഗ്രൂപ്പും ഖത്തർ ഫൗണ്ടേഷനും തമ്മിൽ സഹകരണം ശക്തമാക്കിയിട്ടുണ്ട്.
ഫാതിമ അൽ നഈമി, ആലിയ അൽ നഈമി, ഹയാ അൽ നഈമി, ഫറാഹ് മുഹമ്മദ്, നിഹാദ് റിസാൽ, ശമീം ത്വാഹാ എന്നീ വിദ്യാർഥികളാണ് ഫിഫ വനിത ലോകകപ്പിൽ പങ്കെടുത്തത്. ഫ്രാൻസിൽ ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടികളിലും പാരിസ് പര്യടനത്തിലും വിദ്യാർഥികൾ പങ്കെടുത്തു.