Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹ^കുവൈത്ത്​ ...

ദോഹ^കുവൈത്ത്​ സെക്​ടറിൽ കരുത്തുകാട്ടി ജസീറ എയർവേയ്​സ്

text_fields
bookmark_border
ദോഹ^കുവൈത്ത്​  സെക്​ടറിൽ കരുത്തുകാട്ടി ജസീറ എയർവേയ്​സ്
cancel

ദോഹ: കുവൈത്ത്​ എയർലൈനായ ജസീറ എയർവേയ്​സ്​ ദോഹ^കുവൈത്ത്​ സെക്​ടറിൽ ആഴ്​ചയിൽ 21 വിമാനസർവീസുകൾ നടത്തുന്നു. ഇന്ത ്യയിലേക്കുള്ള യാത്രക്കാർക്ക്​ കണക്ഷൻ ​ൈഫ്ലറ്റുകൾ കിട്ടുന്ന തരത്തിൽ ഏറെ ഉപകാരപ്രദമായ രൂപത്തിലാണ്​ സർവീസുകൾ. എല്ലാവർക്കും സൗകര്യപ്രദമായ സമയങ്ങളിലും ആണിവ. കുവൈത്തി​​​െൻറ മുൻനിര വിമാനകമ്പനിയും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യ ാൻ പറ്റുന്നതുമായ മേഖലാ^അന്തർദേശീയ വിമാനകമ്പനിയാണ്​ ജസീറ എയർലൈൻ. മിഡിൽ ഇൗസ്​റ്റിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ യും വിവിധ ജനകീയ വിനോദസഞ്ചാര​േകന്ദ്രങ്ങളിലേക്കും സ്​ഥലങ്ങളിലേക്കും എത്തിപ്പെടാൻ തരത്തിലുള്ളതാണ്​ ജസീറയുട െ ദോഹയിൽ നിന്ന്​ കുവൈത്ത്​ വഴിയുള്ള വിമാനങ്ങൾ.

മുംബൈ, കൊച്ചി, ലാഹോർ, ഹൈദരാബാദ്​ തുടങ്ങിയ നിരവധി സ്​ഥലങ്ങളിലേക്ക്​ കൂടി പോകാൻ ആഗ്രഹിക്കുന്നവർക്കുകൂടി ഏറെ ഉപകാരപ്രദമാണ്​ സർവീസുകളെന്ന്​ എയർലൈൻ വാർത്താകുറിപ്പിൽ അറിയിച്ചു. മിഡിൽ ഇൗസ്​റ്റ്​, ഇന്ത്യ, യൂറോപ്പ്​ എന്നിവിടങ്ങളിലെ 28 ജനപ്രിയ കേന്ദ്രങ്ങളി​ലേക്ക്​​ ജസീറ സർവീസ്​ നടത്തുന്നുണ്ട്​. ബിസിനസ്​, വിനോദസഞ്ചാരം, കുടുംബയാത്രകൾ, വീക്ക്​എൻറ്​ യാത്രകൾ എന്നിവക്കൊക്കെ യാത്രക്കാർ ഏ​െറ തിരഞ്ഞെടുക്കുന്നവയാണിവ​. ദോഹ, ബെയ്​റൂത്ത്​, അമ്മാൻ, കൊച്ചി, മുംബൈ, ഹൈദരാബാദ്​, അഹ്​മദാബാദ്​, ന്യൂ ഡൽഹി, ലാഹോർ, ഇസ്​തംബൂൾ, ബോദ്​റം, ബകു തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾക്ക്​ ഏ​െറ ആവശ്യക്കാരുണ്ട്​. എയർബസ് A320, A320 നിയോ എന്നീ വിമാനങ്ങളാണ്​ കമ്പനി ഉപയോഗിക്കുന്നത്​. ​രണ്ട്​ മണിക്കൂർ ആണ്​ ഏകദേശ ​ട്രാൻസിറ്റ്​ സമയം എടുക്കുന്നത്​. ഹമദ്​ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന്​ ദിനേന മൂന്ന്​ വിമാനസർവീസുകൾ ആണ്​ കുവൈത്തിലേക്ക്​ ഉള്ളത്​.

കുവൈത്ത്​ ഇൻറർനാഷനൽ എയർപോർട്ടിലെ ജസീറ എയർലൈൻസിനുള്ള പ്രത്യേക ടെർമിനൽ ആയ ടെർമിനൽ 5 (T5)ലാണ്​ വിമാനങ്ങൾ എത്തുക. ഏറെ സൗക​ര്യപ്രദമായ സേവനങ്ങളാണ്​ ടെർമിനൽ 5ൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്​. 12 ചെക്​ ഇൻ കൗണ്ടറുകൾ ഇവിടെയുണ്ട്​. എട്ട്​ സെൽഫ്​ ചെക്ക്​ ഇൻ കിയോസ്​കുകൾ ഉണ്ട്​. എളുപ്പത്തിലുള്ള പാസ്​പോർട്ട്​^സെക്യൂരിറ്റി കൺട്രോൾ നടപടിക്രമങ്ങളുമാണ്​ ഇവിടെയുള്ളത്​. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ, സൗജന്യ ​ൈവഫൈ ^ഇൻറർനെറ്റ്​ സേവനം എന്നിവയും ടി.5 ഗേറ്റുകളിൽ ഉണ്ട്​. കുവൈത്ത്​ വിമാനത്താവളത്തിലെ 176ാം നമ്പറിൽ ആണ്​ ടെർമിനൽ അഞ്ച്​ ഉള്ളത്​. ഇവിടെ യാത്രക്കാരെ സഹായിക്കുന്നതിനായി മികച്ച സംഘം പ്രവർത്തിക്കുന്നുണ്ട്​. യാത്രക്കാരുടെ സംശയങ്ങൾ തീർക്കാനും മാർഗനിർദേശങ്ങൾ നൽകാനും അപ്പപ്പോൾ സജ്ജമാണ്​ ഇവർ.

ടെർമിനൽ അഞ്ചിലൂടെ ആശങ്കകൾ ഇല്ലാതെ തന്നെ കണക്ഷൻ​ ൈഫറ്റുകൾ കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​. ജസീറയുടെ ബിസിനസ്​ ക്ലാസിൽ യാത്രക്കാർക്ക്​ 50 കിലോഗ്രാം ബാഗേജ്​ അനുവദിക്കുന്നുണ്ട്​. ഭക്ഷണവും ടെർമിനൽ അഞ്ചിലെ ​ഉന്നത സൗകര്യമുള്ള പേൾ ലോഞ്ചിൽ പ്രവേശനവും യാത്രക്കാർക്ക്​ നൽകും​. ഇക്കണോമി ക്ലാസുകാർക്ക്​ 30 കിലോഗ്രാം ആണ്​ ബാഗേജ്​ അനുവദിക്കുന്നത്​. മെനുവിൽ ലഭ്യമായ പട്ടികയിൽ നിന്ന്​ ഇഷ്​ടാനുസരണം ഭക്ഷണം തെരഞ്ഞെടുക്കുകയും ചെയ്യാം. 2016 മുതൽ ദോഹയിലേക്ക്​ സർവീസ്​ നടത്താനാവുന്നതിലും ഇരുരാജ്യങ്ങള​ി​െലയും യാത്രക്കാർക്ക്​ സേവനം നൽകാനാവുന്നതിലും ഏ​െറ സന്തോഷമുണ്ടെന്ന്​ ജസീറ എയർലൈൻ സി.ഇ.ഒ രോഹിത്​ രാമചന്ദ്രൻ പറഞ്ഞു. സൗകര്യപ്രദമായ വിമാനങ്ങൾ ഉപയോഗിച്ച്​ 28 പട്ടണങ്ങളിലേക്ക്​ സർവീസുകൾ നടത്തുന്നുണ്ട്​. സമയകൃത്യത പാലിക്കുന്നതിൽ 90 ശതമാനത്തിൽ അധികമാണ്​ കഴിഞ്ഞ മേയ്​ മാസത്തിലെ ജസീറ എയർൈ​ല​​​െൻറ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story