ദോഹ: നാലാമത് വനിതാ സമ്മേളനത്തിെൻറ 25ാം വാർഷികവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ യുടെ ഉന്നതതല യോഗങ്ങൾ നിയന്ത്രിക്കാനും സംഘടിപ്പിക്കാനും ന്യൂയോർക്കിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയെ തെരഞ്ഞെടുത്തു. ശൈഖ ഉൽയക്കൊപ്പം യു എന്നിലെ ന്യൂസിലാൻഡ് സ്ഥിരം പ്രതിനിധി അംബാസഡർ ൈക്രഗ് ജോൺ ഹോകും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബെയ്ജിംഗ് പ്രഖ്യാപനത്തിെൻറ ഭാഗമായുള്ള സമ്മേളനത്തിെൻറ 25ാം വാർഷികം അടുത്ത വർഷം സെപ്തംബറിൽ ചേരുന്ന യു എൻ പൊതുസഭയുടെ 75ാം സെഷനോടനുബന്ധിച്ചാണ് നടക്കുക.
ജൂൺ 13 നും 25നും നടക്കുന്ന രണ്ട് ചർച്ചാ സെഷനുകളിലൂടെ ഇതിെൻറ ഉന്നതതല യോഗങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടക്കും. 25ാം വാർഷിക സംഘാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും യു എൻ അംഗരാജ്യങ്ങളുടെ മുഴുവൻ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും യു എൻ ജനറൽ അസംബ്ലി 73ാമത് സെഷൻ പ്രസിഡൻറ് മരിയ ഫെർണാണ്ട എസ്പിനോസ പറഞ്ഞു.