Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​ഗീ​ത​ത്തി​െ​ൻ​റ...

സം​ഗീ​ത​ത്തി​െ​ൻ​റ തെ​ളി​നീ​ർ ഒ​ഴു​ക്കി​ലേ​ക്ക്​ നാ​ട്

text_fields
bookmark_border
സം​ഗീ​ത​ത്തി​െ​ൻ​റ തെ​ളി​നീ​ർ ഒ​ഴു​ക്കി​ലേ​ക്ക്​ നാ​ട്
cancel

ദോ​​​ഹ: സം​ഗീ​ത​ത്തി​െ​ൻ​റ തെ​ളി​നീ​ർ ഒ​ഴു​ക്കി​ലേ​ക്ക്​ നാ​ട്. കേ​ൾ​വി​യു​ടെ​യും കാ​ഴ്​​ച​യു​ടെ​യും രു​ ചി​ക്കൂ​ട്ടു​ക​ൾ എ​മ്പാ​ടും ഒ​ളി​പ്പി​ച്ച്​ ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​രു​ക്കു​ന്ന ‘എ ​​​നൈ​​​റ്റ്​ ഫു​​​ൾ ഒാ​​ ​ഫ്​ സ്​​​​റ്റാ​​​ർ​​​സി​’െ​ൻ​റ ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ സ​ജീ​വം. ജൂ​​​ലൈ അ​​​ഞ്ചി​​​ന്​ ഖ​​​ത്ത​​​ർ നാ​​​ഷ​​​ന​​​ൽ ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ൻ​​​റ​​​റി​​​ൽ (ക്യു​​​എ​​​ൻ​​​സി​​​സി) വൈ​​​കു​​​ന്നേ​​​രം ആ​​റി​​​നാ​​​ണ്​ പ​​​രി​​​പാ​​​ടി. നി​ര​വ​ധി സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളു​മാ​ണ്​ പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​വേ​ശ​ത്തോ​ടെ മു​ന്നോ​ട്ടു​വ​രു​ന്ന​ത്. കേ​ര​ള ഫാ​ർ​മ​സി​സ്​റ്റ്​​സ്​ ഫോ​റം ഖ​ത്ത​ർ (കെ.​പി.​എ​ഫ്.​ക്യു), ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ ന​ഴ്​​സ​സ്​ ഖ​ത്ത​ർ എ​ന്നീ സം​ഘ​ട​ന​ക​ൾ ഇ​വ​ൻ​റ്​ അ​സോ​സി​യേ​റ്റ്​​സു​മാ​രാ​യി. പ​രി​പാ​ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​വ​ർ സ​ഹ​ക​രി​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​പി.​എ​ഫ്.​ക്യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റ്റി ജോർജ്​, സെ​ക്ര​ട്ട​റി സൈ​നേ​ഷ്​ ചെ​റൂട്ടി, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ അ​സീ​സ്, ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ ന​ഴ്​​സ​സ്​ ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ ബി​ജോ​യ്​ ചാ​ക്കോ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഹാ​ൻ​സ്​ ജേ​ക്ക​ബ്, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി സി​ജു ആ​ൻ​റ​ണി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഇ​രു​സം​ഘ​ട​ന​ക​ൾ​ക്കും​ മാ​ധ്യ​മം–​മീ​ഡി​യാ​വ​ൺ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒാ​​മ​ശ്ശേ​രി രേഖ കൈ​മാ​റി. ച​ട​ങ്ങി​ൽ എ.​സി മു​നീ​ഷ്​ സം​സാ​രി​ച്ചു. ഗ​​​സ​​​ൽ ഗാ​​​യ​​​ക​​​ൻ ഷ​​​ഹ​​​ബാ​​​സ്​ അ​​​മ​​​ൻ, മെ​​​ൻ​​​റ​​​ലി​​​സ്​​​​റ്റ്​ ആ​​​ദി എ​​​ന്ന​ി​​വ​​​രാ​​​ണ്​ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ മു​​ഖ്യാ​​​തി​​​ഥി​​​ക​​​ൾ. ഗാ​​​യി​​​ക സി​​​താ​​​ര കൃ​​​ഷ്​​​​ണ​​​കു​​​മാ​​​റും വ്യ​​​ത്യ​​​സ്​​​​ത ശൈ​​​ലി​​​യു​​​മാ​​​യി വേ​​​ദി​​​യി​​​ൽ എ​​​ത്തും. മ​​​ന​​​സ്​​​​ വാ​​​യി​​​ക്കു​​​ന്ന മെ​ൻ​റ​ലി​സ്​​റ്റ്​ ആ​​​ദി​​​യു​​​ടെ മാ​​​ന്ത്രി​​​ക​​​വി​​​ദ്യ​​​യും സം​​​ഗീ​​​ത​​​വും ഒ​​​രു​​​മി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ​​​സു​​​ന്ദ​​​ര​​യാ​​ത്ര​യാ​ണി​ത്.

സ​ദ​സും ഗാ​യ​ക​രും ഒ​​​രു​​​മി​​​ച്ചു​​​ള്ള സം​​​ഗീ​​​ത​​​വി​​​രു​​​ന്ന്. മ​​​റ്റു​​​ള്ള​​​വ​െ​​​ൻ​​​റ മ​​​ന​​​സ്​ വാ​​​യി​​​ക്കു​​​ന്ന ആ​​​ദി​​​യു​​​ടെ ഏ​​​റെ ശ്ര​​​ദ്ധ​​​നേ​​​ടി​​​യ ‘ഇ​​​ൻ​​​സോ​​​മ്​​​​നി​​​യ’​​​യു​​​ടെ ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത ഇ​​​ന​​​ങ്ങ​​​ളും ദോ​​​ഹ​​​യി​​​ൽ എ​​​ത്തും. സി​​​നി​​​മാ–​​​സാം​​​സ്​​​​കാ​​​രി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ​​​സ്​​​​ത​​​രും ഒ​​​രേ സ​​​മ​​​യം സ്​​​​ക്രീ​​​നി​​​ലൂ​​​ടെ ​േവ​​​ദി​​​യി​​​ലെ​​​ത്തി അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ഇ​​​ഷ്​​​​ട​​​ങ്ങ​​​ളും പ​​​ങ്കു​​​വെ​​​ക്കും. എ​​​ത്ര കേ​​​ട്ടാ​​​ലും മ​​​തി​​​വ​​​രാ​​​ത്ത മ​​​ന​​​സ്​ കു​​​ളി​​​ർ​​​പ്പി​​​ക്കു​​​ന്ന ക​​​ണ്ണു​​​ക​​​ളെ ഇൗ​​​റ​​​ന​​​ണി​​​യി​​​ക്കു​​​ന്ന ​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ പ്ര​​​ണ​​​യാ​​​ദ്ര​​മാ​​​ർ​​​ക്കു​​​ന്ന മ​​​ല​​​യാ​​​ള സി​​​നി​​​മാ​​​ഗാ​​​ന​​​ങ്ങ​​​ൾ, ഗ​​​സ​​​ലി​െ​​​ൻ​​​റ മാ​​​ധു​​​ര്യം, ഹി​​​ന്ദി സി​​​നി​​​മാ​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ സൗ​​​ന്ദ​​​ര്യം...​​​സി​​​നി​​​മ​​ക്ക​​​പ്പു​​​റ​​​മു​​​ള്ള ഇ​​​മ്പ​​​മു​​​ള്ള പാ​​​ട്ടു​​​ക​​​ളു​​​ടെ മ​​​ഹാ​​​ലോ​​​ക​​​വും കൂ​ടെ​യു​ണ്ട്. യു​​​വ​​​സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ സ​​​ക്ക​​​രി​​​യ്യ, മു​​​ഹ്​​​​സി​​​ൻ പെ​​​രാ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് പ​രി​പാ​ടി അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കു​​​ന്ന​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story