ദോഹ: അൽ വക്റ മത്സ്യചന്തയിലെ ലേലം ഗ്രൗണ്ടിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോ ധനയിൽ കണ്ടെത്തിയ ഉപയോഗയോഗ്യമല്ലാത്ത 100 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. മു നിസിപ്പാലിറ്റിക്ക് കീഴിലെ ആരോഗ്യ വിഭാഗത്തിലെ വെറ്ററിനറി ഡോക്ടർമാരാണ് നടപടിയെടുത്തത്. അന്തരീക്ഷത്തിലെ കടുത്ത ചൂടും മത്സ്യം സൂക്ഷിക്കാനാവശ്യമായ ഐസ് ഇല്ലാത്തതുൾപ്പെടെയുള്ള മതിയായ തയ്യാറെടുപ്പുകളില്ലാത്തതുമാണ് വലിയ തോതിൽ മത്സ്യം ഉപയോഗ ശൂന്യമാകാൻ കാരണം.
അൽ ദആയിൻ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം വിവിധ ഭക്ഷ്യശാലകളിൽ 250 പരിശോധനകൾ നടത്തി. 1990ലെ എട്ടാം നമ്പർ നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചതിനെ തുടർന്ന് നാല് നിയമലംഘനങ്ങൾ അധികൃതർ റിപ്പോർട്ട് ചെയ്യുകയും മതിയായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ മറ്റുകേസുകളിൽ 55 മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.