Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെട്രോൾ...

പെട്രോൾ വീട്ടുമുറ്റത്ത്​ എത്തും, ഇത്​ ​‘െഎ ഫ്യുവൽ’ ആപ്പ്​

text_fields
bookmark_border
പെട്രോൾ വീട്ടുമുറ്റത്ത്​ എത്തും, ഇത്​ ​‘െഎ ഫ്യുവൽ’ ആപ്പ്​
cancel

ദോഹ: വാഹനത്തിലെ ഇന്ധനം തീർന്നാൽ എന്തെ​ാക്കെയാണ്​ മെനക്കേട്​. വണ്ടിയെടുത്ത്​ പെട്രോൾ സ്​റ്റേഷനിൽ പോകണം. ക ്യൂവിൽ കാത്തുനിൽക്കണം. പണം കൊടുക്കണം. അങ്ങിനെ പലതും. എന്നാൽ ഇതിനൊക്കെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ ്​ യുവ ഖത്തരി സംരംഭകരായ നാസർ അൽ കഅബി, ജമാൽ ഖാതിബ്​ എന്നിവർ. പെട്രോൾ വീട്ടുവാതിൽക്കൽ എത്തിക്കുന്ന സംരംഭമാണിത്​ . രാജ്യത്തെ വർധിച്ചുവരുന്ന വാഹനത്തിരക്കും പെട്രോൾ സ്​റ്റേഷനുകളിലെ കനത്ത തിരക്കും മുന്നിൽ കണ്ട്​ മാസങ്ങൾക്ക ്​ മുമ്പാണ്​ ഇരുവരും ​‘െഎ ഫ്യുവൽ’ എന്ന പേരിൽ ആപ്പ്​ പുറത്തിറക്കിയിരിക്കുന്നത്​.
പ്രത്യേകമായി നിർമിച്ച ട്ര ക്കുകളു​െട സഹായത്തോടെയാണ്​ ആപ്പ്​ വഴി ആവശ്യപ്പെടുന്ന ഉപഭോക്​താക്കളുടെ വീട്ടുമുറ്റത്ത്​ പെട്രോൾ എത്തിച് ചുകൊടുക്കുക. പെട്രോൾ സ്​റ്റേഷനിൽ എത്താതെ തന്നെ ആവശ്യക്കാർ എവിടെയാണോ അവി​െട എത്തിച്ച്​ വാഹനങ്ങളിൽ ഇന്ധനം ന ിറച്ചുകൊടുക്കുന്നതാണ്​ രീതി.

‘പെട്രോളിനായി വീണ്ടും ഒരിക്കൽകൂടി നിർത്തരുത്​, ഞങ്ങൾ നിറച്ചു തരും, നിങ്ങൾക്ക്​ സന്തോഷം’ എന്ന മുദ്രാവാക്യവുമായാണ്​ സംരംഭം ആരംഭിച്ചിരിക്കുന്നത്​. എല്ലാ മാനദണ്​ഠങ്ങളും പൂർത്തിയാക്കി സർക്കാർ തലത്തിലുള്ള നടപടിക്രമങ്ങൾ ഒ​െക്ക ശരിയായി അടുത്ത പത്ത്​ മാസത്തിനുള്ളിൽ കമ്പനി പ്രവർത്തനക്ഷമമാകും. മറ്റ്​ പരിശോധനകളും ഇതിനകം പൂർത്തീകരിക്കും. ഖത്തർ ഡവലപ്​മ​െൻറ്​ ബാങ്ക്​ നടത്തിയ ‘അൽ ഫിക്​റ 2019’ മൽസരത്തി​​െൻറ എട്ട്​​ വിജയികളിൽ ഒന്ന്​ ​‘െഎ ഫ്യുവൽ’ ആണ്​. ​െഎ ഫ്യുവൽ ആപ്​ മൊബൈലിൽ ഡൗൺലോഡ്​ ചെയ്യുകയാണ്​ വേണ്ടത്​.
ഫോൺ വാഹനവുമായി പ്രത്യേക രൂപത്തിൽ ഘടിപ്പിച്ചാൽ വാഹനത്തിൽ എത്ര പെട്രോൾ വേണമെന്ന്​ അറിയാൻ കഴിയും.

ഇങ്ങനെ കാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കമ്പനിയുടെ വാഹനം നിങ്ങളുടെ വീട്ടിൽ എത്തി ആവശ്യമായ ഇന്ധനം നൽകും. അപ്പോൾ ബില്ല്​ നൽകും.
ഒാർഡർ ചെയ്യു​േമ്പാൾ തന്നെ എത്ര സമയത്തിനുള്ളിൽ ഇന്ധനം വീട്ടിൽ എത്തുമെന്ന്​ മുൻകൂട്ടി ഉപഭോക്​താവിനെ അറിയിക്കുകയും ​െചയ്യും. പെട്രോൾ സ്​റ്റേഷനുകളിൽനിന്ന്​ വാങ്ങുന്ന തുക തന്നെയാണ്​ ഉപഭോക്​താവിൽ നിന്ന്​ ഇൗടാക്കുകയുള്ളൂ. സാ​ധാ​ര​ണ ഖ​ത്ത​ര്‍ വി​ല​നി​ർണ​യ​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടാ​ണ് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ചെ​റി​യ സ​ര്‍വീ​സ് ഫീ​സ് മാ​ത്ര​മാ​ണ് ന​ല്‍കേ​ണ്ട​ത്. കാ​റി​ന് എ​ത്ര​മാ​ത്രം ഇ​ന്ധ​നം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഈ ​സേ​വ​ന നി​ര​ക്ക് സ​മാ​ന​മാ​യി​രി​ക്കും. ‘‘നിങ്ങളു​െട ഇന്ധന ടാങ്കറുകൾ നിങ്ങളെ തേടി അങ്ങോട്ട്​ എത്തുന്നതിനായി കാത്തിരിക്കുകയാണ്​ ഞങ്ങൾ. പെട്രോൾ സ്​റ്റേഷനുകളിൽ കാത്തുനിൽക്കുക എന്നത്​ കഴിഞ്ഞുപോയ ഒരു കാര്യമാവുകയാണ്​.

നിങ്ങളുടെ വാഹനത്തി​​െൻറ ഇന്ധന ടാങ്കുകൾ തുറന്നിടുക മാത്രമേ ചെയ്യേണ്ടതുള്ളു. ഞങ്ങൾ അവിടെയെത്തി ഇന്ധനം നിറച്ചുതരും’’ -​െഎ ഫ്യുവൽ ആപ്പി​​െൻറ പ്രവർത്തന രീതി വിശദീകരിക്കുന്ന ചടങ്ങിൽ കമ്പനിയുടെ സഹസ്​ഥാപകനും സി.ഇ.ഒയുമായ നാസർ അൽ കഅബി പറഞ്ഞു. ഇത്തരമൊരു സംരംഭത്തി​​െൻറ പ്രായോഗികതയും പ്രവർത്തനവും സംബന്ധിച്ച ചോദ്യത്തിന്​ ഞങ്ങൾക്ക്​​ മികച്ച പ്രതികരണങ്ങളാണ്​ കിട്ടിക്കൊണ്ടിരിക്കുന്നതെന്ന്​ സഹസ്​ഥാപകനും സി.ഒ.ഒയുമായ ജമാൽ ഖാതിബ്​ പറഞ്ഞു. ഉൗർജ മന്ത്രാലയം, ഖത്തർ ഫ്യുവൽ കമ്പനിയായ വുഖൂദ്​, മറ്റ്​ അധികൃതർ എന്നിവരിൽ നിന്നൊ​െക്ക നല്ല പിന്തുണയാണ്​ ലഭിക്കുന്നത്​. പദ്ധതി പ്രവർത്തനം തുടങ്ങുന്ന രൂപത്തിലേക്ക്​ മാറണമെന്നാണ്​ എല്ലാവരും ആവശ്യപ്പെടുന്നത്​.

ഡാറ്റാലൈൻ സോഫ്​റ്റ്​വെയർ സർവീസസ്​ കമ്പനിയുമായി സഹകരിച്ചാണ്​ ​െഎ ഫ്യുവലി​​െൻറ ആപ്ലി​ക്കേഷൻ വികസിപ്പിക്കുന്നത്​. ഇതിന്​ ഇൗ കമ്പനിയുമായുള്ള ചർച്ചകളും കരാറുകളും പൂർത്തിയാക്കിയിട്ടുണ്ട്​. നിലവിൽ കമ്പനിയുടെ പ്രവർത്തനത്തിന്​ ഉതകുന്ന പ്രത്യേക രൂപത്തിൽ രൂപകത്​പന ചെയ്​ത ട്രക്കുകൾ കമ്പനിയുടെ ആപ്പുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ്​ നടക്കുന്നത്​. നൂറുശതമാനം കൃത്യത ഉറപ്പുവരുത്തിയാണ്​ പ്രവർത്തനം തുടങ്ങൂവെന്ന കാര്യത്തിൽ കണിശത പുലർത്തും. അതിനുള്ള പരിശോധനകളും മറ്റ്​ നടപടികളും നടത്തുകയാണെന്നും കമ്പനിയുടെ സ്​ഥാപകർ പറയുന്നു.
പെട്രോൾ ആണ്​ ​ൈകകാര്യം ചെയ്യുന്നത്​ എന്നതിനാൽ സുരക്ഷ അതിപ്രധാനമാണ്​. ട്രക്കുകൾ അതീവസുരക്ഷയുള്ളതാണ്​. അഗ്​നിശമനത്തിനുള്ള യന്ത്രം ഘടിപ്പിച്ചിരിക്കുന്ന ട്രക്കുകൾ ആണ്​ ഉള്ളത്​. ഒരു തരത്തിലും തീ പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടു​ണ്ട്​. സുരക്ഷാകാര്യത്തിൽ നൂറുശതമാനം ആത്​മവിശ്വാസമു​ണ്ട്​.

ഒരു തവണ തന്നെ ചെറിയ അളവിലുള്ള ഇന്ധനം പോലും നിരവധി സ്​ഥലങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയും. പേൾ ഖത്തർ, വെസ്​റ്റ്​ ബേ, ഖത്തർ യൂണിവേഴ്​സിറ്റി ​​േപാലുള്ള ഗതാഗതതിരക്ക്​ ഏറെയുള്ള മേഖലകളിൽ ആണ്​ ആദ്യമായി കമ്പനി പ്രവർത്തനം തുടങ്ങുക. ഇതിനായി നാല്​ ട്രക്കുകൾ ആണ്​ ഉപ​േയാഗിക്കുക. ഒാരോ മേഖലയിലേക്കും തുടർന്ന്​ പ്രവർത്തനം വിപുലീകരിക്കും. തുടർന്ന്​ രാജ്യത്തി​​െൻറ എല്ലാ ഭാഗങ്ങളിലും സേവനം എത്തിക്കുന്ന രൂപത്തിലേക്ക്​ മാറുകയാണ്​ ലക്ഷ്യം. മിക്കവാറും എല്ലാ ആളുകളും 15 മുതൽ 20 മിനുട്ട്​ വരെ ഇന്ധനം നിറക്കാൻ പെട്രോൾ സ്​റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വരുന്നുവെന്നാണ്​ കമ്പനിയുടെ പഠനത്തിൽ തെളിയുന്നത്​. ഉപഭോക്​താകളെ കനത്ത ക്യൂവിൽനിന്നും ഗതാഗതകുരുകിൽ നിന്നും രക്ഷിക്കുക എന്നതാണ്​ ലക്ഷ്യം.ഏറ്റവും വിലപിടിപ്പുള്ള ഉപഭോക്​താക്കളുടെ സമയം പാഴാക്കാതിരിക്കാനുള്ള വഴിയാണ്​ തങ്ങൾ നോക്കുന്നതെന്നും കമ്പനി സ്​ഥാപകർ പറയുന്നു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story