Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു,...

വരുന്നു, ‘ആരോഗ്യകര’മായ മാറ്റങ്ങൾ

text_fields
bookmark_border
വരുന്നു, ‘ആരോഗ്യകര’മായ മാറ്റങ്ങൾ
cancel
camera_alt???????????????????? ????? ????????? ?????????????? ??????????????

ദോ​ഹ: രാജ്യത്ത്​ ആരോഗ്യമേഖലയിലെ സമഗ്രമായ മാറ്റങ്ങൾ വരുന്നു. പൊതുജനാരോഗ്യമന്ത്രി ഡോ. ​ഹ​നാ​ന്‍ അ​ല്‍കു​വാ ​രി ആണ്​ ഇക്കാര്യം അറിയിച്ചത്​. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ ആ​രോ​ഗ്യ​പ​ദ്ധ ​തി​ക​ൾ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പു​തി​യ ആ​രോ​ഗ്യ ഇ​ൻഷു​റ​ന്‍സ് സം​വി​ധാ​നം സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം ഉ​ട​ന്‍ അ​വ​ത​രി​പ്പി​ക്കുമെന്ന്​ കഴിഞ്ഞ ദിവസം ശൂറാകൗൺസിൽ യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു. നേ​ര​ത്തെ​യു​ ള്ള ഇ​ൻഷുറൻസ്​ സം​വി​ധാ​ന​ത്തി​​​െൻറ കു​റ​വു​ക​ളും പി​ഴ​വു​ക​ളും നി​ര്‍ണ​യി​ച്ച​ശേ​ഷം ഹെ​ല്‍ത്ത് ഇ​ൻഷുറൻ സി​​െൻറ ടെ​ണ്ട​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം, സാ​മ്പ​ത്തി​ക വാ​ണി​ജ്യ​മ​ന്ത്രാ​ല​യം, സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ​താ​ണ് ഇൗ ക​മ്മി​റ്റി.

രാജ്യത്തെത്തുന്നവർക്ക്​ ആരോഗ്യ ഇ​ൻഷു​റ​ന്‍സ് നി​ര്‍ബ​ന്ധ​മാ​ക്കും
ഖ​ത്ത​റി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഹെ​ല്‍ത്ത് ഇ​ൻഷു​റ​ന്‍സ് നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, ഭ​ര​ണ​വി​ക​സ​ന തൊ​ഴി​ല്‍ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വികസനപാതയിൽ കുതിച്ച്​ ആശുപത്രികൾ
രാജ്യത്തെ ആ​ശുപ​ത്രി​ക​ൾ എല്ലാ മേഖലയിലും വികസനകുതിപ്പിലാണ്​. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ്പെ​ഷ്യ​ലൈ​സ്ഡ് സേ​വ​ന​ങ്ങ​ള്‍ ഹ​മ​ദ്​ മെഡിക്കൽ കോർപറേഷ​​െൻറ ജോ​ലി​ഭാ​രം കു​റ​ക്കാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. രോഗികളുടെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ച്ചു. ​വേഗത്തിൽ എ​ച്ച്എം​സി​യു​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഡേ​കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് നേ​ര​ത്തെ മാ​സ​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നത്​. ഇ​പ്പോ​ള്‍ ഇതിന്​ ഒ​രാ​ഴ്ച മാ​ത്രം മ​തി​യാ​കും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ രാ​ജ്യ​ത്തി​നാ​യി. എ​മ​ര്‍ജ​ന്‍സി ഏ​രി​യ​യി​ല്‍ 79ശ​ത​മാ​നം രോ​ഗി​ക​ളെ​യും നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സി​ക്കാ​നാ​കു​ന്നു​ണ്ട്. 68ശ​ത​മാ​നം എ​ച്ച്എം​സി രോ​ഗി​ക​ളെ​യും ആ​ശുപത്രി​യി​ലെ​ത്തി​ച്ച് 60 മി​നു​ട്ടി​നു​ള്ളി​ല്‍ത​ന്നെ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​കു​ന്നു​ണ്ട്. വിവിധ ആശുപത്രികളിൽ 200 കി​ട​ക്ക​ക​ളു​ടെ വ​ര്‍ധ​ന​വാണ്​ മൂന്ന്​ മാസത്തിനുള്ളിൽ ഉണ്ടാ​യത്​.

എ​ട്ടു പു​തി​യ ആ​ശുപ​ത്രി​ക​ള്‍ തു​റ​ന്ന​തി​ലൂ​ടെ 2016^2018 കാ​ല​യ​ള​വി​ല്‍ 1200 പു​തി​യ ആ​ശുപ​ത്രി കി​ട​ക്ക​ക​ളാ​ണ് രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ​ത്. നി​ല​വി​ല്‍ ആ​കെ 2121 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. 41ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ചാ​നി​ര​ക്ക്. തൊ​ഴി​ല്‍ശ​ക്തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഡോ​ക്ട​ര്‍മാ​രു​ടെ കാ​ര്യ​ത്തി​ല്‍ 11ശ​ത​മാ​ന​വും ന​ഴ്സി​ങ് ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ 12ശ​ത​മാ​ന​വു​മാ​ണ് വ​ര്‍ധ​ന​വു​ണ്ടാ​യ​ത്. ഹ​സം​മു​ബൈ​രീ​ഖ് ആ​ശുപ​ത്രി തു​റ​ന്ന​ത് ഹ​മ​ദി​​​െൻറ മ​റ്റു ആ​ശുപ​ത്രി​ക​ളു​ടെ ജോ​ലി​ഭാ​രം കു​റ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഹ​സം​മു​ബൈ​രീ​ഖ് ആ​ശുപ​ത്രി​യു​ടെ സാ​ധ്യ​ത​യു​ടെ മു​പ്പ​ത് ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പു​തി​യ സ്പെ​ഷ്യ​ലൈ​സ്ഡ് ആശുപ​ത്രി​ക​ളു​ടെ നി​ര്‍മാ​ണം, ആ​രോ​ഗ്യ​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആൽഥാ​നി​യി​ല്‍ നി​ന്നും ലഭിക്കുന്ന വൻപി​ന്തു​ണ ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

അർബുദ ചികിൽസ വേഗത്തിൽ
രാജ്യത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ശുപ​ത്രി​കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 25ശ​ത​മാ​നം വ​ര്‍ധി​പ്പി​ക്കു​ം. പൊ​തു ദ​ന്ത​ല്‍ ക്ലി​നി​ക്കു​ക​ളു​ടെ സ​മ്മ​ര്‍ദ്ദം കു​റ​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ സേ​വ​നം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഖ​ത്ത​റി​ല്‍ അ​ര്‍ബു​ദ​ത്തി​​​െൻറ വ്യാ​പ​ന​നി​ര​ക്ക് സാ​ധാ​ര​ണ​നി​ല​യി​ലാണ്​. അ​ര്‍ബു​ദ​രോ​ഗി​ക​ള്‍ക്ക് മി​ക​ച്ച ചി​കി​ത്സ​യാ​ണ് ഉ​റ​പ്പാ​ക്കു​ന്ന​ത്. അ​ര്‍ബു​ദ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ 48മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റ​ഫ​ര്‍ ചെ​യ്യും, മ​റ്റു പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും ഒ​രാ​ഴ്ച​വ​രെ​യാ​ണ് ഇ​തി​നാ​യി എ​ടു​ക്കാ​റു​ള്ള​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ വേ​ഗ​ത്തി​ല്‍ത​ന്നെ ചി​കി​ത്സ ആ​രം​ഭി​ക്കും.

പുതിയ ഒ​മ്പ​ത് ഹെ​ല്‍ത്ത് സെ​ൻറ​റു​ക​ള്‍ തു​റ​ന്നു
2016^18 കാ​ല​യ​ള​വി​ല്‍ ഒ​മ്പ​ത് ഹെ​ല്‍ത്ത് സെ​ൻറ​റു​ക​ള്‍ തു​റ​ന്നു. ഇ​തി​ല്‍ ഏ​ഴെ​ണ്ണം പി​എ​ച്ച്സി​സി ഹെ​ല്‍ത്ത് കെ​​യര്‍ സെ​ൻറ​റു​ക​ളും ര​ണ്ടെ​ണ്ണം ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ൻറ്​ ന​ട​ത്തു​ന്ന പു​രു​ഷ​ന്‍മാ​ര്‍ക്കാ​യു​ള്ള ഹെ​ല്‍ത്ത് സെ​ൻററു​ക​ളു​മാ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഡോ​ക്ട​ര്‍മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 27ശ​ത​മാ​ന​ത്തി​​​െൻറ​യും ന​ഴ്സി​ങ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നാ​ലു ശ​ത​മാ​ന​ത്തി​​​െൻറ​യും വ​ര്‍ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ മൂ​ന്നു പു​തി​യ ആ​ശുപ​ത്രി​ക​ളും നാ​ലു ഡ​യ​ഗ്​നോസ്​റ്റിക്, ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നു. പ്ര​ത്യേ​ക ആ​വ​ശ്യം അ​ര്‍ഹി​ക്കു​ന്ന​വ​ര്‍ക്കാ​യി നാ​ലു സെ​ൻറ​റു​ക​ളും 13 ഡ​യ​ഗ്​നോസ്​റ്റിക്​ സ​ര്‍വീ​സ് സെ​ൻറ​റു​ക​ളും 38 ഒ​ഫ്താ​ല്‍മോ​ള​ജി യൂ​ണി​റ്റു​ക​ളും 60 മെ​ഡി​ക്ക​ല്‍, ന​ഴ്സി​ങ് ഏ​ജ​ന്‍സി​ക​ളും 303 ഫ​സ്റ്റ് എ​യ​ഡ്ക്ലി​നി​ക്കു​ക​ളും 139 ഫാ​ര്‍മ​സ​ിക​ളും ഡ്ര​ഗ് സ്റ്റോ​റു​ക​ളു​മാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പു​തി​യ സം​രം​ഭ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story