Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദുരന്തവേളകളിലെ...

ദുരന്തവേളകളിലെ രക്ഷാപ്രവർത്തനം: ഖത്തർ^തുർക്കി സഹകരണം

text_fields
bookmark_border
ദുരന്തവേളകളിലെ രക്ഷാപ്രവർത്തനം:  ഖത്തർ^തുർക്കി സഹകരണം
cancel

ദോഹ: ദുരന്തസമയങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനും പരസ്​പരം സഹകരിക്കാൻ ഖത്തറും തുർക്കിയു ം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സാറ്റലൈറ്റ്​ എയ്​ഡഡ്​ സെർച്ച്​ ആൻറ്​ റെസ്​ക്യൂ ഇനീഷ്യേറ്റീവ്​ (കോർപസ്​ സർസറ്റ ്​ പ്രോ​​ഗ്രാം) 33ാം യോഗത്തിൽ ആണ്​ ഇതുസംബന്ധിച്ച്​ ഇരുരാജ്യങ്ങളും സഹകരണ പത്രങ്ങളിൽ ഒപ്പുവെച്ചത്​. ദോഹ ജോയിൻറ്​ റെസ്​ക്യൂ കോഒാർഡിനേഷൻ സ​െൻറർ, തുർക്കിഷ്​ ​സെർച്ച്​ ആൻറ്​ റെസ്​ക്യു സ​െൻറർ എന്നീ സ്​ഥാപനങ്ങളാണ്​ ഇതിന്​ മുൻകൈ എടുക്കുന്നത്​.

ഖത്തറിലെ തുർക്കി അംബാസഡർ ഫിക്​റത്ത്​ ഒസിറി​​െൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്​. ദുരന്തങ്ങളിൽ തിരച്ചിൽ നടത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന 2013ലെ 147ാം നമ്പർ അമീരി ഉത്തരവി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇതെന്ന്​ ദോഹ സ​െൻറർ കമാൻറർ ബ്രിഗ്രേഡിയർ ജനറൽ മുഹമ്മദ്​ ഹമദ്​ അൽ ഷഹ്​വാനി പറഞ്ഞു. ഇൗ രംഗത്തെ പ്രവൃത്തി പരിചയങ്ങളുടെ കൈമാറ്റം, പരിശീലനം, മറ്റ്​ നടപടികൾ എന്നിവയിലുള്ള പരസ്​പര സഹകരണം എന്നിവയാണ്​ കരാറിലൂടെ ലക്ഷ്യമിടുന്നത്​. ഉപഗ്രഹവുമായി ബന്ധപ്പെട്ട പരസ്​പരമുള്ള വികസനവും ലക്ഷ്യമിടുന്നു.

അമേരിക്കൻ കമ്പനിയായ മെക്​മർഡോയുമായുള്ള മൂന്നുവർഷത്തെ അറ്റകുറ്റപ്പണി കരാറി​​െൻറ ഒപ്പുവെക്കൽ ചടങ്ങും ഇതോടൊപ്പം നടന്നു. നിലവിൽ ആറ്​ വർഷത്തെ കരാർ ഇൗ കമ്പനിയുമായി ഉണ്ടായിരുന്നു. അടുത്ത വർഷം ഇൗ കരാർ അവസാനിക്കാനിരിക്കെയാണ്​ മൂന്നുവര്‍ഷത്തേക്കു കൂടി പുതുക്കുന്നത്​. ദോഹ ജോയിൻറ്​ റെസ്​ക്യൂ കോഒാർഡിനേഷൻ സ​െൻററിന്​ വിവിധ ഉപകരണങ്ങൾ നൽകി പദ്ധതികളിൽ സഹകരിക്കുന്ന കമ്പനിയാണ്​ മെക്​മർഡോ. ഉപഗ്രഹങ്ങളുമായി ബന്ധ​െപ്പട്ട ഉപകരണങ്ങൾ നൽകുക, അവയുടെ അറ്റകുറ്റപ്പണി എന്നിവയാണ്​ കരാറിലൂടെ സാധ്യമാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story