ഖത്തർ, മിന മേഖലയിലെ സമാധാനരാജ്യം
text_fieldsദോഹ: മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മിന) മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം ഖത് തർ. ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ് 2019 പട്ടികയില്‍ ആഗോളതലത്തില്‍ 31ാം സ്ഥാനത്താണ് ഖത്തര്‍. കഴിഞ് ഞ തവണയും ഖത്തറിന് ഇൗ അംഗീകാരം ലഭിച്ചിരുന്നു. സമാധാനവും സുസ്ഥിരതയും വിലയിരുത്തി 160ലധികം രാജ്യ ങ്ങളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. മൂന്ന് മേഖലകളിലായി 23 വ്യത്യസ്ത സൂചകങ്ങള്‍ പരിശോധിച്ചാണ് ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ് പട്ടിക തയ്യാറാക്കിയത്.
സമൂഹത്തിനിടയിലെ സുരക്ഷിതത്വത്തിെൻറയും വിശ്വാസ്യതയുടെയും പഠനം, ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്നങ്ങള്‍, രാജ്യത്ത് നടപ്പാക്കുന്ന സൈനീകവത്കരണത്തിെൻറ കണെക്കുടുപ്പ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കുന്നത്. 1,696 ആണ് ഖത്തറിെൻറ സ്കോര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഖത്തറിനായി. മേഖലയില്‍ സമാധാനാന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ കുവൈത്താണ്. ഇത്തവണ ആഗോളതലത്തില്‍ 43ാം സ്ഥാനത്താണ് കുവൈത്ത്. ജിസിസി രാജ്യങ്ങളില്‍ യു.എ.ഇക്ക് 53ാം സ്ഥാനവും ഒമാന്‍ 69ാം സ്ഥാനവുമാണുള്ളത്. മുന്‍ റാങ്കിങിനെ അപേക്ഷിച്ച് യുഎഇ എട്ടു സ്ഥാനം പിന്നോക്കം പോയി. 124ാം സ്ഥാനത്താണ് ബഹ്റൈന്‍.
ജിസിസിയില്‍ ഏറ്റവും അവസാന സ്ഥാനം സൗദി അറേബ്യക്കാണ്. ആഗോളപട്ടികയില്‍ 129ാം സ്ഥാനത്താണ് സൗദി. കഴിഞ്ഞവര്‍ഷവും റാങ്കിങില്‍ ഇതേസ്ഥാനത്തായിരുന്നു അവർ. ഈജിപ്ത് 136ാം സ്ഥാനത്താണ്. 2009 മുതല്‍ 2017വരെയുള്ള കാലയളവിലും റാങ്കിങില്‍ മിന മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറായിരുന്നു. ആഗോള സമാധാന സൂചികയില്‍ ഏറ്റവും കുറവ് സമാധാനമുളള രാജ്യം ഇതുവരെ സിറിയയായിരുന്നുവെങ്കില് പുതിയ പട്ടികയില്‍ ആ സ്ഥാനം അഫ്ഗാനിസ്താനാണ്. റാങ്കിങില്‍ ഏറ്റവും ഒടുവിലാണ് അഫ്ഗാനിസ്താന്. സിറിയ, ദക്ഷിണ സുഡാന്, യമന്‍, ഇറാഖ് എന്നിവയാണ് സമാധാനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
