ദോഹ: വേനല്‍ സീസണില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി വിവിധയിടങ്ങളിൽ ഒരുങ്ങുന്നത് വ ിനോദ വിജ്ഞാന പരിപാടികളുടെ കലവറ. പാരീസ് സെൻറ് ജര്‍മ്മന്‍ അക്കാദമിയുടെ വേനല്ക്യാമ്പു കള്‍ വെസ്റ്റ്ബേ, അല്‍വാബ്, അല്‍വഖ്റ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 16വരെ ക്യാമ്പുകള്‍ തുടരും. ജൂണ്‍ 23 മുതല്‍ ജൂലൈ 18വരെ ദേശീയ ടൂറിസം കൗണ്‍സിലിെൻറ വിവിധ പരിപാടികൾ ഖത്തര്‍ ഫൗണ്ടേഷനില്‍ നടക്കും. അവ്സാജ് അക്കാഡമി, വഖ്റ, ഖോര്‍ എന്നിവിടങ്ങളിൽ സമ്മര്‍ ക്യാമ്പുകള്‍,
എജ്യൂക്കേഷന്‍ സിറ്റി റിക്രിയേഷന്‍ സെൻററില്‍ കമ്യൂണിറ്റി സമ്മര്‍ക്യാമ്പ്, ഖത്തര്‍ ഡയബറ്റ്സ് അസോസിയേഷനില്‍ പ്രമേഹ പ്രതിരോധ ക്യാമ്പ് എന്നിവ നടക്കും. ദേശീയ ടൂറിസം കൗണ്‍സില്‍, ആഭ്യന്തരമന്ത്രാലയത്തിലെ സ്പോര്‍ട്സ് പോലീസ് ഫെഡറേഷന്, ഖത്തര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ എജ്യൂക്കേഷന്‍ സിറ്റിയില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 25വരെ വേനല്‍ക്യാമ്പ് നടക്കും. 500 കുട്ടികള്‍ക്ക് സൗജന്യപ്രവേശനമുണ്ടാകും. പോലീസ് കോളേജിെൻറ വേനല്പരിശീലന ക്യാമ്പ് ജൂണ്‍ 29 മുതല്‍ ആഗസ്റ്റ് എട്ടുവരെ തുടരും. വേനലിലുടനീളം രാജ്യത്തെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് സാംസ്കാരിക കായികമന്ത്രാലയത്തിെൻറ സാംസ്കാരിക പരിപാടികളും പ്രവര്‍ത്തനങ്ങളും നടക്കും.
ആസ്പയര് സോണ്‍ ഫൗണ്ടേഷെൻറ കുട്ടികള്‍ക്കായുള്ള വേനല്‍ക്യാമ്പ് ജൂലൈ ഏഴു മുതല്‍ 31വരെയാണ്. വിവിധ സ്ഥലങ്ങളിലായി ഈ വേനലില്‍ ഫ്യൂഷന്‍ ക്യാമ്പുകളും നടക്കും. ഖത്തര്‍ മ്യൂസിയംസിെൻറ കാലിഗ്രഫി ശില്‍പ്പശാല, നിധിവേട്ട, സാറ്റര്‍ഡേ കളറിങ് എന്നിവ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്ട്ടിലുണ്ടാകും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മതാഇഫില് കലാപഠനവും വിദ്യാഭ്യാസ കേന്ദ്രീകൃതവുമായ ക്യാമ്പുമുണ്ടാകും. ജൂലൈ ഏഴു മുതല്‍ ആഗസ്റ്റ് എട്ടുവരെയാണ് ഖത്തര്‍ പെട്രോളിയം സമ്മര്‍ക്യാമ്പ്. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ ജൂലൈ 18 മുതല്‍ 20വരെ ബാസ്ക്കറ്റ്ബോള്‍ ക്യാമ്പ്.
ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ തവര്‍ മാളില്‍ ക്യാമ്പസ് കിക്കോഫ് പരിപാടി നടക്കും. മീസൈദ് സ്പോര്‍ട്സ് ക്ലബ്ബില്‍ ജൂണ്‍ പതിനഞ്ചു മുതല്‍ ജൂലൈ മുപ്പത് വരെ ദോഹ വര്‍ക്കേഴ്സ് ക്രിക്കറ്റ് കപ്പ് നടക്കും. യുവജനങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികള്‍. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, പൊതു, സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണിവ. സമ്മര്‍ ഇന്‍ ഖത്തര്‍ എഡീഷെൻറ ഭാഗമായും വേറിട്ട പരിപാടികൾ നടക്കും. വേനല്‍ക്യാമ്പുകള്‍, ശാസ്ത്ര ക്ലാസ്സുകള്‍, കലാ, ശില്‍പ്പശാലകള്‍ ഉള്പ്പടെയുള്ളവയാണിവ.