ബി.ഡി.കെ, സഹജീവി സ്നേഹത്തിന് ചോരച്ചുവപ്പ് നൽകുന്നവർ
text_fieldsദോഹ: രക്തബന്ധത്തിനപ്പുറം മറ്റൊന്നുമില്ല എന്നാണല്ലോ. രക്തം കൊണ്ട് മനുഷ്യരുമ ായി ബന്ധം പുലർത്തുന്ന, സഹജീവി സ്നേഹത്തിന് ചോരച്ചുവപ്പ് നൽകുന്ന സംഘം, അതാണ് ‘ബ് ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്റർ’ (ബി.ഡി.കെ). കേരളത്തിൽ നിന്ന് തുടങ്ങി ഇന്ന് പല ര ാജ്യങ്ങളിലും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയുെട ഖത്തറിലെ കൂട്ടമാണിവർ. മിക്ക സംഘടനകളും രക്തദാനം നടത്തുന്നത് നാട്ടിലും മറുനാട്ടിലുമൊക്കെ പതിവാണെങ്കിലും രക്തദാനത്തിന് മാത്രമായുള്ള സംഘടന എന്നതാണ് ബി.ഡി.കെയെ വ്യത്യസ്തമാക്കുന്നത്.
2011ൽ ചങ്ങനാശേരിക്കാരനായ വിനോദ് ഭാസ്കർ എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആണ് ഫേസ്ബുക്കിലൂടെ കൂട്ടായ്മ രൂപവത്കരിക്കുന്നത്. നയാപൈസ വാങ്ങാതെ രക്തം ആവശ്യമായി വരുന്നവർക്ക് മുന്നിൽ ഒാടിയെത്തി രക്തം നൽകുക എന്നത് മാത്രമാണ് അംഗങ്ങളുെട ലക്ഷ്യം. ഇന്ന് എല്ലാ ജി.സി.സികളും അടക്കം പല രാജ്യങ്ങളിലും ബി.ഡി.കെ പ്രവർത്തിക്കുന്നു. 2013ൽ ആണ് ഖത്തർ ചാപ്റ്റർ രൂപവത്കരിക്കുന്നത്. 600 അംഗങ്ങളാണ് ഖത്തറിൽ ഉള്ളത്. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് എല്ലാ മാസവും രക്തദാന ക്യാമ്പ് നടത്തുന്നു. 6000ത്തോളം ആളുകളുടെ രക്തദാന ഡയറക്ടറിയും ഇവർ തയാറാക്കിയിട്ടുണ്ട്. ക്യാമ്പുകളിലെത്തുന്നവരുടെ പേരുവിവരങ്ങൾ ചേർത്ത് ഡയറക്ടറി പുതുക്കുകയും ചെയ്യുന്നു.
കിട്ടാൻ പ്രയാസമുള്ള നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ള 2000ത്തോളം ആളുകളും ഇൗ ഡയറക്ടറിയിലുണ്ട്. അഞ്ചുലക്ഷം പേരിൽ ഒരാൾക്ക് മാത്രം ഉള്ള ബോംബെ ഒ.എച്ച് ഗ്രൂപ്പ് രക്തമുള്ള കണ്ണൂർ ഇരിട്ടി സ്വദേശി നിതീഷും കൂട്ടായ്മയിലെ അംഗമാണ്. കഴിഞ്ഞ വർഷം കുവൈത്തിൽ അടിയന്തര നിലയിൽ കഴിഞ്ഞ കർണാടക സ്വദേശികളായ രോഗികൾക്കായി ഖത്തറിൽ നിന്ന് പോയി നിതീഷ് രക്തം നൽകിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇന്ന് ഖത്തറിലെ ഏതൊരാൾക്കും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വന്നാൽ 33784621 എന്ന ബി.ഡി.കെയുടെ ഫോൺ നമ്പറിൽ വിളിക്കാം. ഹമദിൽ അടക്കം ഇത്തരം ആവശ്യങ്ങൾക്ക് ബി.ഡി.കെയെ ആണ് അധികൃതർ ബന്ധെപ്പടാറ്. ഷാജി വെട്ടുകാട്ടിൽ ആണ് പ്രസിഡൻറ്. കൃഷ്ണകുമാർ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡൻറ്: സബിൻ മുഹമ്മദ് ബഷീർ. മീഡിയ കോർഡിനേറ്റർ വിവേക് നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
