ദോഹ: നാടിെൻറ മുക്കുമൂലകൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. വിവിധ സ്ഥാപനങ്ങളും സംഘ ടനകളും വിവിധ ആേഘാഷപരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. കതാറ കൾച്ച റൽ വില്ലേജ്, ദോഹ സൂഖ് വാഖിഫ്, സൂഖ് അൽ വക്റ എന്നിവി ടങ്ങളിൽ ഇത്തവണ വൻ പരിപാടികൾ ആണ് അരങ്ങേറുന്നത്.
പരേഡുകൾ, നാടൻ കലാ പ്രകടനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പാരമ്പര്യ ഈദാഘോഷത്തിെൻറ ഓ ർമ്മകളിലൂന്നിയാണ് പരപാടികൾ.
പെരുന്നാളിെൻറ ഒന്നാം ദിനത്തിൽ തുടങ്ങിയതാണ് ആഘോഷം. അഞ്ചാം ദിനം വരെ രാത്രി വർണാഭമായ വെടിക്കെട്ട്–കരിമരുന്ന് പരിപാടിയും ഉണ്ട്. റെക്കോർഡ് ജനക്കൂട്ടമാണ് കതാറയിലെ വിവിധ പരിപാടികൾക്കായി എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സമ്മാന െപ്പാതികളും കതാറയിൽ അധികൃതർ ഒരുക്കിയിരുന്നു. കുട്ടികൾക്കായി വിവിധ ഗെയിമുകൾ ഒരുക്കിയത് ഏറെ ആകർഷണീയമാണ്.
സൂഖ് വാഖിഫിൽ കുട്ടികൾക്ക് കളിക്കാനായി മാത്രം പ്രത്യേകം സജ്ജമാക്കിയ ശീതീകരിച്ച കൂറ്റൻ തമ്പ് ഉണ്ട്. മൂന്നിടങ്ങളിലും തുടർച്ചയായ അഞ്ച് ദിവസങ്ങളിലായി വിവിധ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. ഖത്തർ എയർവേയ്സും ഖത്തർ നാഷണൽ ടൂറിസം കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഇൻ ഖ ത്തർ ഫെസ്റ്റിവലിെൻറ തുടക്കമെന്ന നിലയിലും പെരുന്നാൾ ദിനങ്ങൾ സന്ദർശകർക്കും സ്വദേശി വിദേശികള ടക്കമുള്ളവർക്കും ഏറെ ആനന്ദം നൽകുന്നുണ്ട്. ചെറിയ പെരുന്നാളിന് ആരംഭിക്കുന്ന സമ്മർ ഇൻ ഖത്തർ പരിപാടി ബലി പെരുന്നാളിനാണ് സമാപിക്കുക.