‘അൽ ആദിയാത്ത്' ആദ്യ റെജിമെൻറിന് അമീറിെൻറ നേതൃത്വത്തിൽ സ്വീകരണം
text_fieldsദോഹ: ഖത്തരി റാഫേൽ പോരാളി സംഘമായ അൽ ആദിയാത്തിെൻറ ആദ്യ റെജിമെൻറിനുള്ള സ്വീകരണത ്തിൽ ഖത്തർ സായുധസേനാ കമാൻഡർ ഇൻ ചീഫ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഫ്ര ാൻസിൽ നിന്നും പരിശീലനം പൂർത്തിയാക്കി എത്തിയ അൽ ആദിയാത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ, നോൺ കമ്മീഷനഡ് ഉദ്യോഗസ്ഥർ, മറ്റംഗങ്ങൾ എന്നിവരടങ്ങിയ സംഘത്തിനാണ് കമാൻഡർ ഇൻ ചീഫിെൻറ സാന്നിദ്ധ്യത്തിൽ പ്രൗഢമായ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. 2015ൽ ഫ്രഞ്ച് കമ്പനിയായ ഡസ്സാൾട്ട് ഏവിയേഷനുമായുള്ള കരാർ പ്രകാരമാണ് പരിശീലനം.
ദുഖാൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ ഖത്തരി അമീരി വ്യോമസേന പൈലറ്റുമാർ നടത്തിയ റാഫേൽ വിമാനങ്ങളുടെ തത്സമയ എയർഷോയും അമീർ വീക്ഷിച്ചു. ദുഖാൻ വ്യോമതാവളം സന്ദർശിച്ച അമീർ പുതിയ പൈലറ്റുമാരെ സ്വാഗതം ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യ, ഖത്തർ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ (പൈലറ്റ്) ഗാനിം ബിൻ ഷഹീൻ അൽ ഗാനിം, ഖത്തർ അമീരി വ്യോമസേന കമാൻഡർ മേജർ ജനറൽ സലിം ഹമദ് അൽ നാബിത്,
ദുഖാൻ വ്യോമതാവളം കമാൻഡറും റാഫേൽ എയർക്രാഫ്റ്റ് െപ്രാജക്ട് ഓഫീസറുമായ ബ്രിഗേഡിയർ ജനറൽ സാലിം അബ്ദുല്ല അൽ ദോസരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മേജർ ജനറൽ സലീം അൽ നാബിതും ബ്രിഗേഡിയർ ജനറൽ സാലിം അബ്ദുല്ല അൽ ദോസരിയും ചടങ്ങിൽ സംസാരിക്കുകയും ചെയ്തു. ഖത്തർ സായുധസേനയുടെയും അമീരി വ്യോമസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ, ഡസ്സാൾട്ട് ഏവിയേഷൻ ചെയർമാനും സി ഇ ഒയുമായ എറിക് ട്രാപിയർ, ഫ്രഞ്ച് അംബാസഡർ ഫ്രാങ്ക് ഗെലെറ്റ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_regiment_070619.jpg)