അറവുശാലകളില്‍ കര്‍ശനപരിശോധന
text_fieldsദോഹ: ഈദുല്‍ ഫിത്വ്റുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ മുനിസിപ്പാലി റ്റികളുടെ പരിധികളിലുള്ള അറവു ശാലകളില്‍ ഉദ്യോഗസ്ഥര്‍ കര്‍ശ നപരിശോധന നടത്തുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണോ മൃഗങ്ങളെ അറു ക്കു ന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളുടെ പരിശോധന.
ഈദ് ദിനങ്ങളില്‍ മാംസത്തിെൻറ ആ വശ്യകതയില് വലിയ വര്‍ധനവുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ ചട്ടങ്ങള്‍ ഉള്‍പ്പടെ അറവുശാല കള്‍ പാലിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ വെറ്ററിനറി ഡോക്ടര്‍മാരും ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെട്ട ടീം റമദാന് ആരംഭം മുതല്‍ ഈദുല്‍ ഫിത്വറിെൻറ രണ്ടാം ദിനം വരെ വിദാം ഫുഡ് കമ്പനിയുടെ മൊബൈല്‍ അറവുകേന്ദ്രത്തില്‍ 2440 മൃഗങ്ങളുടെ മാംസം പരിശോധിച്ചു. മ നുഷ്യഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 36 മൃഗങ്ങളുടെ മാംസം നശിപ്പിച്ചു. അംഗീകൃത അറവുശാലകള്‍ക്ക് പുറത്തുവെച്ച് കശാപ്പ് നടത്തരുത്.
അത്തരത്തില്‍ കശാപ്പ് ചെയ്യുന്ന മാംസം വാങ്ങരു തെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത കശാപ്പുകാരെ സമീപിച്ച് മൃഗങ്ങളെ അ റുക്കുന്നത് അണുബാധയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ യൂണിറ്റ് ഈദുല്‍ ഫിത്വ്റിെൻറ ഒന്നാംദിനത്തില്‍ 1000ലധികം അറവുമൃഗങ്ങളെ പരിശോധിച്ചു മ നുഷ്യന് ഉപയോഗ യോഗ്യമാണോയെന്ന് ഉറപ്പുവരുത്തി. റമദാനില്‍ 9000ലധികം അറവുമൃഗങ്ങളിലാണ് പരി ശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
