Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആഘോഷത്തിരക്കേറുന്നു,...

ആഘോഷത്തിരക്കേറുന്നു, സുരക്ഷയൊരുക്കി പൊലീസും

text_fields
bookmark_border
ആഘോഷത്തിരക്കേറുന്നു, സുരക്ഷയൊരുക്കി പൊലീസും
cancel

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ റ​മ​ദാ​ൻ വി​ട​പ​റ​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഈ​ദാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്ത്​ തിരക്കേറി. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും ജ​ന​ത്തി​ര​ക്കേ​റുകയാണ്​. ഈ​ദാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സു​ര​ക്ഷാ ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്വ​​േദ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഈ​ദാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ധി​ക പ​േ​ട്രാ​ളിം​ഗ് ന​ട​ത്തു​മെ​ന്നും പ​ള്ളി​ക​ൾ​ക്കും ഈ​ദ് ഗാ​ഹു​ക​ൾ​ക്കും അ​വ​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ്​ പേ​ട്രാ​ളിം​ഗും ശ​ക്ത​മാ​ക്കു​മെ​ന്നും ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ പ​േട്രാ​ൾ​സ്​ ആ​ൻ​ഡ് ട്രാ​ഫി​ക് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ ജാ​ബി​ർ മു​ഹ​മ്മ​ദ് ഉ​ദൈ​ബ പ​റ​ഞ്ഞു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന മു​ഴു​വ​ൻ ഇ​ട​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ത​ന്നെ ആ​വി​ഷ്ക​രി​ച്ചി​ട്ടണ്ടേ്​. 100ല​ധി​കം പ​േ​ട്രാ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ ദി​വ​സം മു​ഴു​വ​നും രാ​ജ്യ​ത്തെ നി​ര​ത്തു​ക​ളി​ലു​ണ്ടാ​കു​ം. അ​തോ​ടൊ​പ്പം സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ്​ ഡി​പ്പാ​ർ​ട്ട്മെ​ൻ​റും മു​ഴു​സ​മ​യം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ണ്ടാ​കു​ം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ 999 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ൽ ഉ​ദൈ​ബ കൂ​ട്ടി​ച്ചേ​ർ​ത്തു. 24 മ​ണി​ക്കൂ​റും ക​ൺേ​ട്രാ​ൾ റൂം ​തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ​കു​പ്പിെ​ൻ​റ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ം. അ​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ്​ ഡി​പ്പാ​ർ​ട്ട​മെ​ൻ​റ് മേ​ധാ​വി ഹ​സ​ൻ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story