Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടുവർഷത്തിനുള്ളിൽ...

രണ്ടുവർഷത്തിനുള്ളിൽ 32,000 പുതിയ ക​മ്പ​നി​ക​ള്‍; ഫാക്​ടറികളിലും വർധന

text_fields
bookmark_border

ദോ​ഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉ​പ​രോ​ധം തു​ട​ങ്ങി​യ​ശേ​ഷം രാജ്യത്ത്​ പു​തി​യ​താ​യി സ്​ഥാപിക്ക​െപ്പട്ടത ്​ 32,000 ക​മ്പ​നി​ക​ള്‍. ഖ​ത്ത​ര്‍ ചേം​ബ​ര്‍ ആണ്​ ഇതുസംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്​. വ​ലി​യ വെ​ല്ലു​വി​ളി​ക​ള െ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ പ്രാ​ദേ​ശി​ക സ്വ​കാ​ര്യ മേ​ഖ​ല ത​ങ്ങ​ളു​ടെ വ​ലി​യ ശേ​ഷി തെ​ളി​യി​ച്ച​താ​യി ഖ​ത്ത​ര്‍ ചേം​ബ​ര്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് ആൽഥാ​നി ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു വ​ര്‍ഷം മുമ്പ്​ ഖ​ത്ത​റി​നെ​തി​രെ ഉ​പ​രോ​ധം തു​ട​ങ്ങി​യ​ശേ​ഷം ഇ​തു​വ​രെ​യാ​യി 32,000 പു​തി​യ ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടു. ഉ​പ​രോ​ധ​ത്തി​ന്​ തൊ​ട്ടു​മു​മ്പു​ള്ള ര​ണ്ടു​വ​ര്‍ഷ​ങ്ങ​ളി​ല്‍ 24,000 ക​മ്പ​നി​ക​ളാ​ണ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. 34 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന.

2017ല്‍ 15,000 ​ക​മ്പ​നി​ക​ളും 2018ല്‍ 17,000 ​ക​മ്പ​നി​ക​ളും രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു. കൃ​ഷി, ഗ​താ​ഗ​തം, നിർമാണം ഉ​ള്‍പ്പ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​ക​മ്പ​നി​ക​ള്‍. 2015ല്‍ 11,000 ​ക​മ്പ​നി​ക​ളും 2016ല്‍ 13,000 ​ക​മ്പ​നി​ക​ളു​മാ​ണ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത്. 2016ല്‍ 707 ​ഫാ​ക്ട​റി​ക​ളാ​ണു​ണ്ടാ​യി​രു​ന്നത്​.2019ല്‍ ​ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 823 ആ​യി വ​ര്‍ധി​ച്ചു. 116 പു​തി​യ ഫാ​ക്ട​റി​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. 17ശ​ത​മാ​നം വ​ര്‍ധ​ന. ഫാ​ക്ട​റി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 613 പെ​ര്‍മി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. 34 ബി​ല്യ​ണ്‍ റി​യാ​ലാ​ണ് ആ​കെ നി​ക്ഷേ​പം. 2016ല്‍ 466 ​പെ​ര്‍മി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. 31 ബി​ല്യ​ണ്‍ റി​യാ​ലാ​യി​രു​ന്നു 2016ലെ ​നി​ക്ഷേ​പം. ഫാ​ക്ട​റി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.

നേ​ര​ത്തെ ജി​സി​സി സാ​മ്പ​ത്തി​ക സം​യോ​ജ​ന​ത്തി​​​െൻറ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഖ​ത്ത​റി​​​െൻറ എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി 2017ല്‍ 18.05 ​ബി​ല്യ​ണ്‍ റി​യാ​ലാ​യി​രു​ന്ന​ത് 2018ല്‍ 24.4 ​ബി​ല്യ​ണ്‍ റി​യാ​ലാ​യി വ​ര്‍ധി​ച്ചു. 35.1 ശ​ത​മാ​ന​ത്തി​​​െൻറ വ​ര്‍ധ​നവാണ്​ ഇൗ മേഖലയിൽ ഉണ്ടായിരിക്കുന്നത്​. രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക, നി​യ​മ​നി​ര്‍മാ​ണ പ​രി​ത​സ്ഥി​തി, ത​ന്ത്ര​പ്ര​ധാ​ന ക​ര്‍മ്മ​പ​ദ്ധ​തി, എ​ല്ലാ ഏ​ജ​ന്‍സി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​പ​രോ​ധ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യി. ഉ​പ​രോ​ധം ഖ​ത്ത​റി​​​െൻറ സ​മ്പ​ദ്ഘ​ട​ന​യി​ല്‍ യാ​തൊ​രു പ്ര​ത്യാ​ഘാ​ത​വും സൃ​ഷ്ടി​ച്ചി​ട്ടി​​െലന്നെും ഖത്തർ ചേംബർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story