Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​പ അ​മേ​രി​ക്ക: 28...

കോ​പ അ​മേ​രി​ക്ക: 28 അം​ഗ ഖത്തർ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
കോ​പ അ​മേ​രി​ക്ക: 28 അം​ഗ ഖത്തർ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt??????? ??????? ???? ???????? ??????????? ??????????

ദോ​ഹ: അ​ടു​ത്ത മാ​സം 14 മു​ത​ൽ ജൂ​ലൈ 17 വ​രെ ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന കോ​പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ ഷി​പ്പി​നു​ള്ള 28 അം​ഗ ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​നെ കോ​ച്ച് ഫെ​ലി​ക്സ്​ സാ​ഞ്ച​സ്​ പ്ര​ഖ്യാ​പി​ച്ചു. യു ​എ ഇ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക​പ്പി​ൽ ഖ​ത്ത​റി​ന് ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ക്കു​ന്ന​തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അം​ ഗ​ങ്ങ​ളും പ്രാ​ഥ​മി​ക സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്ക് മൂ​ലം ക്ല​ബ് മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​യ ക​രീം ബൂ​ദി​യാ​ഫും യു​വ​താ​രം ബ​സ്സാം അ​ൽ റാ​വി​യും 28 അം​ഗ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രി​ക്ക് മൂ​ലം സീ​സ​ൺ മു​ഴു​വ​ൻ ന​ഷ്​​ട​മാ​യ അ​ൽ ദു​ഹൈ​ലിെ​ൻ​റ ഇ​സ്​​മാ​ഈ​ൽ മു​ഹ​മ്മ​ദ്, ഗ​റാ​ഫ​യു​ടെ മ​ഹ്ദി അ​ലി എ​ന്നീ താ​ര​ങ്ങ​ളും ബ്ര​സീ​ൽ കോ​പ അ​മേ​രി​ക്ക സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ടീ​മി​ലെ അ​ധി​ക​താ​ര​ങ്ങ​ളും അ​ൽ സ​ദ്ദ്, ദു​ഹൈ​ൽ ക്ല​ബി​ൽ നി​ന്നാ​ണ്. അ​തേ​സ​മ​യം, ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ൽ നാ​ലാം സ്​​ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത റ​യ്യാ​ൻ ക്ല​ബി​ൽ നി​ന്ന് ഒ​രാ​ൾ പോ​ലും ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടി​ല്ല. കോ​പ അ​മേ​രി​ക്ക പ​രി​ശീ​ല​ന​ത്തി​നാ​യി സാ​ഞ്ച​സും സം​ഘ​വും ടെ​ക്സാ​സി​ലേ​ക്ക് പു​റ​പ്പെ​ടും. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ ബ്ര​സീ​ലി​ലേ​ക്ക് പ​റ​ക്കും മു​മ്പ് 23 അം​ഗ അ​ന്തി​മ പ​ട്ടി​ക​യും കോ​ച്ച് സാ​ഞ്ച​സ്​ പ്ര​ഖ്യാ​പി​ക്കും.

ടീം ​ഇ​വ​രി​ൽ നി​ന്ന്: സ​അ​ദ് അ​ൽ ശീ​ബ്, താ​രി​ഖ് സ​ൽ​മാ​ൻ, ബൂ​അ​ലാം ഖൗ​ഖി, ഹ​സ​ൻ അ​ൽ ഹൈ​ദൂ​സ്, അ​ക്രം അ​ഫീ​ഫ്, ഹാ​മി​ദ് ഇ​സ്​​മാ​ഈ​ൽ, സ​ലീം അ​ൽ ഹാ​ജി​രി, അ​ബ്ദു​ൽ ക​രീം ഹ​സ​ൻ, പെേ​ഡ്രാ (എ​ല്ലാ​വ​രും അ​ൽ സ​ദ്ദ്) അ​ൽ മു​അ​സ്​ അ​ലി, ബ​സ്സാം അ​ൽ റാ​വി, ക​രീം ബൂ​ദി​യാ​ഫ്, ആ​സിം മാ​ഡി​ബോ, അ​ലി അ​ഫീ​ഫ്, ഇ​സ്​​മാ​ഈ​ൽ മു​ഹ​മ്മ​ദ്, അ​ബ്ദു​ല്ല അ​ബ്്ദു​ൽ സ​ലാം, സു​ൽ​താ​ൻ അ​ൽ ബ​റാ​ക്(​ദു​ഹൈ​ൽ), യൂ​സു​ഫ് ഹ​സ​ൻ, അ​ബ്ദു​ൽ അ​സീ​സ്​ ഹാ​തിം, അ​ഹ്മ​ദ് അ​ലാ, മ​ഹ്ദി അ​ലി, ത​മീം അ​ൽ മു​ഹൈ​സ്​ (ഗ​റാ​ഫ), മു​സ​അ​ബ് അ​ൽ ഖാ​തി​ർ, അ​ഹ്മ​ദ് ഫാ​തി (ഇ​രു​വ​രും അ​ൽ അ​റ​ബി) മു​ഹ​മ്മ​ദ് ബ​ക്രി (അ​ൽ ഖോ​ർ) അ​ബ്ദു​ൽ അ​സീ​സ്​ അ​ൽ അ​ൻ​സാ​രി (ഖ​ർ​തി​യ്യാ​ത്) അ​ഹ്മ​ദ് മു​ഈ​ൻ(​ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ക്ല​ബ്), അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് (അ​ൽ അ​ഹ്​​ലി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story