ദോഹ: ഖത്തർ സഞ്ചരികളുടെ ഇഷ്ടകേന്ദ്രം. 2019 ആദ്യപാദത്തില്‍ രാജ്യത്തെത്തിയത് 5.88ലക്ഷം സന്ദര്‍ശകരാണ് . ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ (ക്യു.ടി.സി) സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂ പ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ അക്ബര്‍ അല്ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത ്. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ റമദാനോടനുബന്ധിച്ച് ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ഷിക ടൂറിസം ഗബ്ഗയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ടൂറിസം മേഖലയിലെ പ്രതിനിധികള്‍ ഗബ്ഗയില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ആദ്യപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പത്തുശതമാനമാണ് വര്‍ധനവ്. സന്ദര്‍ശകരെ വലിയതോതില്‍ ആകര്‍ഷിക്കാന്‍ രാജ്യത്തിനാകുന്നുണ്ട്, ഇക്കാര്യത്തില്‍ വൻ പുരോഗതിയാണുള്ളത്. ആദ്യപാദത്തിലെ ഫലങ്ങള്‍ വളരെ പ്രോത്സാഹനകരമാണ്. താമസനിരക്കിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 201819 ക്രൂയിസ് സീസണും വലിയതോതില്‍ വിജയമായിരുന്നു.
മേയ് പത്തിന് സീബോണ്‍ എന്കോറിെൻറ വരവോടെയായിരുന്നു ക്രൂയിസ് സീസണിന് സമാപനമായത്. വിവിധ ആഡംബര കപ്പലുകളിലായി 1.40ലക്ഷത്തിലധികം ക്രൂയിസ് വിനോദസഞ്ചാരികളാണ് ഇത്തവണ ഖത്തറിലെത്തിയത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നൂറു ശതമാനമാണ് വര്‍ധന. വരുംവര്‍ഷങ്ങളിലും ഈ വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷ. ഏറ്റവും സുപ്രധാന ശൈത്യകാല ക്രൂയിസ് തുറമുഖങ്ങളിലൊന്നായി ദോഹ തുറമുഖം മാറുകയാണ്. ക്രൂയിസ് സന്ദര്‍ശകരെ കൈകാര്യം ചെയ്യുന്നതില്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്പനികള്‍ക്ക് അവസരങ്ങള്‍ വിശാലമാകുകയാണ്.