ദോഹ: ഖത്തർ ടൂറിസം കൗൺസിലും ഖത്തർ എയർവേയ്സും സംഘടിപ്പിക്കുന്ന സമ ്മർ ഇൻ ഖത്തർ പദ്ധതി യുടെ ഭാഗമായി വിമാന യാത്രാ നിരക്കിൽ 25 ശതമാനം ഇള വ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ദോഹയിൽ നിന്നും 160ലധികം കേന്ദ്രങ്ങ ളിലേക്കും തിരിച്ച് ദോഹയിലേക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് സർവീസിലും നിരക്കിളവ് അനുവദിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സിന് കീഴിലുള്ള അൽ മഹാ സർവീസിലും ഖത്തർ എയർവേയ്സിെൻറ പേഴ്സണലൈസ്ഡ് ആൻഡ് അസിസ്റ്റ് സർവീസിലും ഈ നിരക്കുകൾ പ്രാബ ല്യത്തിൽ വന്നിട്ടുണ്ട്.
ആഗസ്റ്റ് 15 വരെയുള്ള ടിക്കറ്റ് ബുക്കിംഗിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിെൻറ പൈതൃകവും ആതിഥ്യവും അനുഭവിക്കുന്നതിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുകയാണ് സമ്മർ ഇൻ ഖത്തർ േപ്രാഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ എയർ വേയ്സ് സി ഇ ഒയും ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലുമായ അക്ബർ അൽ ബാകിർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 16വരെ നടക്കുന്ന സമ്മർ ഇൻ ഖത്തർ പരിപാടിയുടെ ഭാഗമായി നിരവധി ഫെസ്റ്റിവലുകളാണ് ഈ വേനലിൽ നടക്കുന്നത്.
ജൂൺ നാലിന് ഈദുർ ഫിത്വറിലൂടെ ആരംഭിച്ച് ആഗസ്റ്റ് 12ലെ ഈദുൽ അദ്ഹായോടെ അവസാനിക്കുന്ന ഫെസ്റ്റിവലുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നട ക്കാനിരിക്കുന്നത്. www.qatarairways.com/SummerInQatar. എന്ന വെബ് പോർട്ടൽ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സമ്മർ ഇൻ ഖത്തറിൽ രാജ്യത്തെ ഏറ്റവും മികച്ച ഒമ്പത് മാളുകളാണ് വിവിധ പരിപാടികളുമായി പങ്കെടുക്കു ന്നത്. റീട്ടെയിൽ മേഖലയിൽ 70 ശതമാനം വരെ നിരക്ക് ഇളവും രണ്ട് മില്യൻ ഡോളറിെൻറ ൈപ്രസ് മണിയു മാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സമ്മർ ഇൻ ഖത്തറിനെ കുറിച്ച് www.SummerInQatar.qa എന്ന വെബ്സൈറ്റ് വഴി കൂടുതലറിയാൻ സാധിക്കും.