ദോഹ: വിശുദ്ധ ഗേഹങ്ങളുടെയും കേന്ദ്രങ്ങളുടെയും രാഷ്ട്രീയവൽകരണ മാണ് അയൽദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ഖത്തരി തീ ർഥാടകർക്ക് നേരെ നടക്കുന്നത് കടുത്ത വംശീയ വേർതിരിവാണെന്നും ആഗേ ാള നിരീക്ഷക സംഘടനയായ അൽ ഹറമൈൻ വാച്ച് (എ എച്ച് ഡബ്ല്യൂ ) ആരോപിച്ചു.
ഖത്തർ ഇസ്ലാമികകാര്യ മന്ത്രാലയവുമായി കൂടിയാലോചിക്കാതെയും സഹകരിക്കാതെയും ഖത്തരി തീർഥാടകർക്കായി ഇലക്േട്രാണിക് രജിസ്േട്രഷൻ േപ്രാഗ്രാം പ്രഖ്യാപിച്ചിരുന്നെങ്കിലും കരമാർഗമുള്ള ഒരേയൊരു അതിർത്തിയായ സൽവ വഴി തീർഥാടകരെ അയൽരാജ്യത്തേക്ക് പ്രവേശിപ്പിക്കാനനുവദിക്കുന്നില്ല.
തുടർച്ചയായ മൂന്നാം വർഷമാണ് ഇതെന്നും എ എച്ച് ഡബ്ല്യൂ വ്യക്തമാക്കി. ഖത്തരി തീർഥാടകർക്കായി മാത്രം നിരവധി തടസ്സവാ ദങ്ങളാണ് അയൽരാജ്യത്തെ ഭരണകൂടം മൂന്ന് വർഷമായി ഉന്നയിച്ചുപോരുന്നത്. ഇത് സംബന്ധിച്ച് അൽ ഹറമൈൻ വാച്ചിന് മുമ്പാകെ നിരവധി പരാതികളാണ് ഖത്തരി തീർഥാടകരിൽ നിന്നായി ലഭിച്ചിരിക്കുന്നത്.
ഖത്തരി ഗവൺമെൻറിനെതിരായ കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി തീർഥാടനത്തെയും ഹജ്ജ്, ഉംറകളെയും അയൽരാജ്യത്തെ ഭരണകൂടം ഉപയോഗിക്കുകയാ ണെന്നും സംഘടന ആരോപിച്ചു. ഇതിനെതിരെ ഇ സ്ലാമിക രാജ്യങ്ങളും അന്താരാഷ്ട്ര ഇസ്ലാമിക സ്ഥാപനങ്ങളും രംഗത്ത് വരണം. യാതൊരു വിവേചനവും കൂടാതെ ലോകത്തെ മുഴുവൻ ഇസ്ലാമിക വിശ്വാസികളെയും തീർഥാടനത്തിന് അനുവദിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും എ എച്ച് ഡബ്ല്യൂ ആവശ്യപ്പെട്ടു.