ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ ഭക്ഷ്യ കേന്ദ്രങ്ങളിലും ഇഫ്താർ കേന്ദ്രങ ്ങളിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. മുനിസിപ്പാലിറ്റി ആരോഗ്യനിയന്ത്രണ വിഭാഗ ം വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി ഏപ്രിലില്‍ 253 പരിശോധനകളാണ് നടത്തിയത്. ഉപഭോക്താക് കള്‍ക്കായുള്ള ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിെൻറ ഭാഗമായായിരുന്നു ഇത്.
എട്ടു നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ചില ഔട്ട്ലെറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടീസുകളും പുറപ്പെടുവിച്ചു. ഔട്ട്ലെറ്റുകളിലെ പരിശോധനയില്‍ കണ്ട സാഹചര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും നല്കി. വിവിധയിടങ്ങളിൽ നിന്നുള്ള പത്തു ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്കയച്ചു. ഒന്നിെൻറ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്.
അല്‍ശമാല്‍ മുനിസിപ്പാലിറ്റി, അല്‍ഖോര്‍ അല്‍ദഖീറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഇഫ്താര്‍ സൈറ്റുകളിലും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും സമാനമായ രീതിയില്‍ പരിശോധന നടത്തി. മുനിസിപ്പാലിറ്റി പരിധിയില്‍ ഭക്ഷ്യവ്യവസായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുണ്ട്. 14 പുതിയ ഭക്ഷ്യഔട്ട്ലെറ്റുകളില് പരിശോധനയും വിലയിരുത്തലും നടത്തിയശേഷം പ്രവര്‍ത്തന ലൈസന്‍സ് അനുവദിച്ചു.