അമീര്‍ കപ്പ് ഫൈനല്‍: പകർന്നത് പരിസ്ഥിതി സംരക്ഷണത്തിെൻറ നല്ല പാഠം കൂടി
text_fieldsദോഹ: അമീര്‍ കപ്പ് ഫൈനല്‍ ദിനം വെറുമൊരു ദിവസം മാത്രമായിരുന്നില്ല. പരിസ്ഥിതി സംരക്ഷണമേഖലയിൽ വൻ മാതൃ ക കൂടി കാണിച്ചാണ് ഖത്തർ അമീർ കപ്പ് ഫൈനൽ അവിസ്മരണീയമാക്കിയത്. ഫുട്ബോള്‍ ആസ്വാദകരുടെ സുഗമമായ ഗ താഗതത്തിനായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അന്ന് ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃ ദ ഇലക്ട്രിക് ബസുകള്‍ ആയിരുന്നു. 10,000ലധികം കാണികളെയും 6,000ലധികം വിദ്യാര്‍ഥികളെയും വഖ്റയി ലെ അല്‍ജനൂബ് സ്റ്റേഡിയത്തിലെത്തിച്ചത് ഈ പരിസ്ഥിതി സൗഹൃദ ബസുകള്‍ മുഖേനയായിരുന്നു.
ദേശീയ ദര്‍ശനരേഖ 2030െൻറ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കല്‍, സുസ്ഥിര പരിസ്ഥിതി വികസനം ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകള്‍ കൂടുതലായി ഉപയോഗിച്ചതെന്ന് മുവാസലാത്ത് അറിയിച്ചു. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിെൻറ പ്രകടനവും സംയോജനവും മെച്ചപ്പെടുത്തുന്നതില്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിെൻറയും മറ്റു ഓഹരിപങ്കാളികളുടെയും വിവിധ പദ്ധതികള്‍ വലിയതോതില്‍ സംഭാവന നല്‍കുന്നുണ്ടെന്ന് മുവാസലാത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫഹദ് സഅദ് അല്‍ഖഹ്താനി പറഞ്ഞു.
അമീര്‍ കപ്പ് ഫൈനലിെൻറ കാര്യത്തില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി, ഖത്തര്‍ റെയില്‍ എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം.10,000ലധികം ഫുട്ബോള്‍ ആസ്വാദകരെ കൊണ്ടുപോകുന്നതിനായി 115 ബസുകളും 6,000 വിദ്യാര്‍ഥികള്‍ക്കായി 75 ബസുകളുമാണ് ഉപയോഗിച്ചത്. അല്‍ജനൂബ് സ്റ്റേഡിയം ഉദ്ഘാടനവും അമീര്‍കപ്പ് ഫൈനലും വീക്ഷിക്കുന്നതിനായി ആകെയെത്തിയത് 38,678 കാണികളായിരുന്നു.
അംഗപരിമിതരായവര്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനായി വീല്‍ചെയര്‍ സൗകര്യങ്ങളും മുവാസലാത്ത് സജ്ജമാക്കിയിരുന്നു. ദോഹ മെട്രോയിലെ യാത്രക്കാരുടെ ഗതാഗതത്തിനായി ഖത്തര്‍ റെയിലുമായി സഹകരിച്ച് മെട്രോലിങ്ക് ഫീഡര്‍ ബസുകളും സര്‍വീസ് നടത്തി. വലിയൊരു വിഭാഗം കാണികളും മുവാസലാത്തിെൻറ ബസ് സര്‍വീസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. അല്‍ജനൂബ് സ്റ്റേഡിയത്തിലേക്കും തിരിച്ചും യാത്രക്കാരുടെ കൈമാറ്റത്തില്‍ ലോഡിങിനും ഓഫ് ലോഡിങിനും കേവലം ഒരുമിനുട്ട് സമയം മാത്രമാണ് ബസുകളെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
