അബ്ദുറഹ്മാൻ സാംബക്ക് ഒളിമ്പിക്സ് യോഗ്യത
text_fieldsദോഹ: ഖത്തറിെൻറ അബ്ദുറഹ്മാൻ സാംബ 2020ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. കഴിഞ്ഞ ദിവ സം നടന്ന ഷാങ്ഹായ് ഡയമണ്ട് ലീഗില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ഖത്തര്‍ താരം ഒന്നാമതെത്തിയത്. ഈ സീസണിലെ ആദ്യ ഡയമണ്ട് ലീഗില്‍ തന്നെയായിരുന്നു കുതിപ്പ്. ഷാങ്ഹായില്‍ 47.27 സെക്കൻറിലാണ് സാംബ ഫിനിഷ് ചെയ്തത്.
നേരത്തെ 800 മീറ്ററില്‍ ഖത്തറിെൻറ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ലയും ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. സീസണിലെ ആദ്യ ഡയമണ്ട് ലീഗ് റേസ് തന്നെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഈ വര്‍ഷത്തെ അടുത്ത ലക്ഷ്യം ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പാണെന്നും സാംബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
