കഴിയില്ല, സൈബർ സുരക്ഷ തകർക്കാൻ
text_fieldsദോഹ: രാജ്യത്തിെൻറ സൈബർ സുരക്ഷാവിഷയത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്നും പഴുതടച്ച സംവിധാനമാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും രാജ്യം. ഉയര്‍ന്നുവരുന്ന എല്ലാത്തരം സൈബര്‍കുറ്റകൃത്യ ങ്ങളെയും പ്രതിരോധിക്കാന്‍ രാജ്യത്തിനാകുമെന്ന് സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം (ഇ ആൻറ് സിസിസിഡി) തലവന്‍ കേണല്‍ അലി ഹസന് അല്‍കുബൈസി പറഞ്ഞു. ഇ ആൻറ് സിസിസിഡിക്ക് ശക്തമായ ഇലക്ട്രോണിക് സേര്‍ച്ച് ആൻറ് ഇന്‍വെസ്റ്റിഗേഷന്‍ സംവിധാനമുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങളും അത്യാധുനിക സാങ്കേതികവിദ്യയുമാണ് ഉള്ളത്.
കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പിന്തുടര്ന്ന് പിടികൂടാന്‍ സഹായകമാണ് ഈ സംവിധാനങ്ങളെന്നും ‘ഗള്‍ഫ് ടൈംസ്’ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അത്യാധുനികവും രൂപപ്പെട്ടുവരുന്നതുമായ സൈബര്‍കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി ആസൂത്രണ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ശക്തമായ നിയമനിര്‍വഹണത്തിലൂടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാനാകുമെന്നാണ് വകുപ്പ് വിശ്വസിക്കുന്നത്.
സൈബര്‍കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും വിവരസാങ്കേതികവിദ്യാമേഖല വളരെയധികം വളര്‍ച്ചയും വികസനവും കൈവരിക്കുന്ന ഈ ഘട്ടത്തില്‍. സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
