Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചി​റ​ക്​ വി​രി​ച്ചു, ആ...

ചി​റ​ക്​ വി​രി​ച്ചു, ആ ​അ​ത്​​ഭു​ത​വും

text_fields
bookmark_border
ചി​റ​ക്​ വി​രി​ച്ചു, ആ ​അ​ത്​​ഭു​ത​വും
cancel
camera_alt?????? ??????? ???????????? ?? ????? ?????????? ??????????? ????????? ????????????. ???????????????????? ???? ???? ?????? ?????????? ???????????????? ????????? ????????. ???? ???? ????????? ?????? ??????????????? ??????

ദോഹ: ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി 2022 ഫുട്ബാൾ ലോകകപ്പിലേക്കുള്ള രണ്ടാമത്തെ സ് റ്റേഡിയമാ യ അൽവക്റ സ്റ്റേഡിയം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകത്തിന് സമർപ്പിച്ചു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിന ോയും പെങ്കടുത്തു. ഉദ്ഘാടനചടങ്ങിന് ശേഷം സ്റ്റേഡിയത്തിൽ അമീർ കപ്പ് ഫൈനൽ പോരാട്ടം നടന്നു. ദുഹൈൽ ക്ലബ്, അൽ സദ്ദി നെയാണ് നേരിട്ടത്. വിവിധയിടങ്ങളിൽ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം തന്നെ ഇരമ്പിയെത്തിയിരുന്നു കളിയാരാധകർ. ഗംഭീ രവെടിക്കെേട്ടാടെയായിരുന്നു ചടങ്ങ് നടന്നത്. അമീർ കപ്പി​െൻറ മാതൃക സ്റ്റേഡിയത്തി​െൻറ മധ്യത്തിൽ വിരിഞ്ഞാണ് ഉദ് ഘാടനം നടന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് വക്റ സ്റ്റേഡിയം.

പലകാര്യങ്ങളിലും സ്റ്റേഡിയം റെക്കോർഡുകൾ ഒരു പാടെണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി, ലോക റെക്കോർഡ് സമയത്തിനുള്ള ിൽ മൈതാനത്ത് പച്ചപുൽ വിരിച്ചു എന്നിവ പ്രധാനം. 2022 ലോകകപ്പ് ഫുട്ബാളി​െൻറ ആദ്യസ്റ്റേഡിയമായ ഖലീഫ ഇൻറർനാഷനൽ സ്റ് റേഡിയം കഴിഞ്ഞ വർഷം തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ബാക്കിയുള്ള ആറ് സ്റ്റേഡിയങ്ങളുടെ പണികൾ വേഗത്തിൽ നടക്കുകയാണ്.

പരമ്പരാഗത പായ്കപ്പലി​െൻറ മാതൃക
കടൽ യാത്രയിൽ ഇഴുകിച്ചേർന്ന അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്കപ ്പലുകളുടെ മാതൃക അഥവാ പ രമ്പരാഗത ദൗ ബോട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.

2014ൽ നിർമ്മാണമാരംഭിച്ച സ്റ്റേഡിയത്തി​െൻറ അടിത്തറ നിർമ്മാണം 2016ലാണ് നടന്നത്. ദോഹയിൽ നിന്നും മാറി 15 കിലോമീറ്റർ അകലെ വക്റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാ ധാന്യമേറിയതും പാരമ്പര്യം നിറഞ്ഞതുമായ പ്രദേശമാണ് അൽ വക്റ. കരമാർഗവും സമുദ്രമാർഗവും ഖത്ത റിലേക്കുള്ള പ്രധാന കവാടമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുത്തുവ്യാപാരത്തിനും മത്സ്യബന്ധന ത്തിനും പേര് കേട്ട നഗരം കൂടിയാണ് വക്റ.

ഗ്ലോബൽ സസ്റ്റെനബിലിറ്റി അസസ്മ​െൻറ് സിസ്റ്റത്തി​െൻറ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചി ട്ടുണ്ട്. 40000 പേർക്കിരിക്കാം. ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റ് ആയി കുറച്ച് അൽവഖ്റ സ്പോർട്സ് ക്ലബി ​െൻറ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റ് രാജ്യങ്ങളിലെ കായിക വികസനത്തി നായി നൽകും. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മൽസരങ്ങളാണിവിടെ നടക്കുക.

വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരം
ഹമദ് വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരം മാത്രമാണ് വക്റ സ്റ്റേഡിയത്തിലേക്കുള്ളത്. ദോഹയിൽ നിന്നും കേവലം അര മണിക്കൂർ. സ്റ്റേഡിയത്തി​െൻറ മേൽക്കൂര പൂർണമായും 30 മിനുട്ടിനുള്ളിൽ തുറക്കാനും അടക്കാനും സാധിക്കും. ഏറ്റവും ശബ്ദമുഖരിതമായ ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായിരിക്കും ഇത്. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ലാദാരവങ്ങളും മേൽക്കൂരയിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണിത്.

മൂന്ന് രീതിയിലൂടെ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് എത്താം. ദോഹ മെേട്രാ വഴി അല്ലെങ്കിൽ സ്വന്തം വാഹ നത്തിൽ നിശ്ചയിക്കപ്പെട്ട സ്ഥലം അതിന് ശേഷം ബസ്സിൽ സ്റ്റേഡിയത്തിലേക്ക്, അതുമല്ലെങ്കിൽ സ്വന്തം വാ ഹനത്തിൽ സ്റ്റേഡിയം പാർക്കിംഗ് വരെ അതിന് ശേഷം കാൽനടയായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.

സ്റ്റേഡിയത്തോടൊപ്പം പ്രദേശത്തി​െൻറ മുഖഛായ തന്നെ മാറ്റാൻ തക്കത്തിലുള്ള നിരവധി സൗകര്യങ്ങളാണ് നിലവിൽ വരുന്നത്. സൈക്ലിംഗ് ട്രാക്ക്, റണ്ണിംഗ് ട്രാക്ക്, മൾട്ടിപർപസ് ഇൻഡോർ അറീന, പള്ളി, വെഡിംഗ് ഹാ ൾ, റീട്ടെയിൽ ഷോ പ്പുകൾ, മാർക്കറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിലും പരിസരത്തുമായി നിർമ്മാണം പൂർത്തി യാകുകയാണ്. മത്സരം കാണാനെത്തുന്നവർക്ക് മത്സരത്തിന് മുമ്പും ശേഷവുമായി സമയം ചെലവഴിക്കാനും വിശ്ര മിക്കാനും സാധിക്കുന്ന രീതിയിലാണ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ.

വെറുമൊരു സ്റ്റേഡിയമല്ല
കായിക മത്സരങ്ങൾക്കുപരിയായി സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള ഇടമായി വക്റ സ്റ്റേഡിയത്തെയും പ രിസരത്തെയും മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. ചാമ്പ്യൻഷിപ്പിന് ശേഷവും ഖത്തറിനും ജനതക്കും എ പ്രകാരം ഉപകാരപ്പെടുമെന്ന വ്യക്തമായ പഠനങ്ങൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

ആറ് ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയിൽ 150000 ചതുരശ്രമീറ്റർ ഭാഗമാണ് സ്റ്റേഡിയത്തി നായി നീക്കിവെച്ചിട്ടുള്ളത്. 90000 ചതുരശ്രമീറ്റർ ഭാഗത്ത് പൂൽമേടുകളും മരങ്ങളും നട്ടുപിടിപ്പിക്കും. 700 മര ങ്ങളാണ് ഇവിടെ വളരുന്നത്. ബാക്കി ഭാഗങ്ങൾ സൈക്ലിംഗ്, ഹോഴ്സ് റേസിംഗ് ട്രാക്കുകൾ, റണ്ണിംഗ് ട്രാക്കുകൾ, കഹ്റമ പവർ സ്റ്റേഷൻ തുടങ്ങി മറ്റു സേവനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.

ഉദ്ഘാടനം കഴിയുന്നതോടെ അൽവഖ്റ സ്റ്റേഡിയം പരീക്ഷണമൽസരങ്ങളാൽ സജീവമാകും. രാജ്യാന്തര സൗഹൃദമത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും. വഖ്റ സ്പോര്‍ട്സ് ക്ലബി​െൻറ ഹോം ഗ്രൗണ്ടായി ലോകകപ്പിന് ശേഷം ഉപയോഗിക്കും. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ആണ് ഇവിടെ നടക്കുക. വിഖ്യാത ഇറാഖി ബ്രിട്ടീഷ് വാസ്തുശില്‍പിയായ സഹാ ഹാദിദാണ് രൂപകത്പന ചെയ്തത്. 575 മില്യണ്‍ യു എസ് ഡോളറാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഉള്ളിലേക്കു മടക്കിവെക്കാവുന്ന രീതിയിലുള്ളതാണ് മേല്‍ക്കൂരയുടെ ഘടന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story