ദോഹ: ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ഏറെ ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കമ് പനികളില്‍ തൊഴില്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജോല ി വാഗ്ദാനം ചെയ്ത കമ്പനിയുടെ വിശ്വാസ്യത പരിശോധിച്ചുഉറപ്പുവരുത്തണം. ഇ മൈഗ്രേറ്റ് സംവിധാനം മുഖേനയോ ഖത്തറിലെ ബന്ധത്തിലൂടെയോ ഇന്ത്യന്‍ എംബസി മുഖേനയോ ഇക്കാര്യത്തില്‍ പരിശോധന നടത്താം.
കരാറിലോ ഓഫര്‍ ലെറ്ററിലോ പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകളെയും നിബന്ധനകളെയുംകുറിച്ച് പൂര്‍ണമായും മനസിലാക്കിയിരിക്കണം. നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിലല്ല അക്കാര്യങ്ങളുള്ളതെങ്കില് അത് പരിഭാഷപ്പെടുത്തണം. ആരംഭിക്കുന്ന തീയതി, കരാറിെൻറ കാലാവധി, പദവി തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. താമസവും ഗതാഗതസൗകര്യവും കമ്പനി നല്‍കിയിരിക്കണം. അതല്ലെങ്കില്‍ അടിസ്ഥാന ശമ്പളത്തിന് പുറമെ അലവന്‍സ് അനുവദിച്ചിരിക്കണം. ഇക്കാര്യം കൃത്യമായി മനസിലാക്കിയിരിക്കണം.
വാര്‍ഷിക അവധി ആനുകൂല്യങ്ങള്‍ മനസിലാക്കണം. ഖത്തറില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി വരുമ്പോഴും കരാര്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും വിമാനടിക്കറ്റ് വഹിക്കേണ്ടത് തൊഴിലുടമയാണ്. അലവന്‍സ് എന്തെങ്കിലുമുണ്ടെങ്കില്‍ അടിസ്ഥാനവേതനത്തിന് പുറേമ കരാറില്‍ പ്രത്യേകമായി സൂചിപ്പിച്ചിരിക്കണം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖേന വിസയുടെ നിലവിലെ സാഹചര്യം പരിശോധിക്കാനാകും.