Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവക്​റ സ്​റ്റേഡിയം നാളെ...

വക്​റ സ്​റ്റേഡിയം നാളെ മിഴി തുറക്കും

text_fields
bookmark_border
വക്​റ സ്​റ്റേഡിയം നാളെ മിഴി തുറക്കും
cancel

ദോ​ഹ: 2022 ലോകകപ്പ്​ ഫുട്​ബാളിന്​ ഇനിയും മൂന്നുവർഷങ്ങൾ കൂടി ബാക്കിയുണ്ട്​. എന്നാൽ ഖത്തർ ഒന്നിനെയും കാത്തിരിക് കുന്നില്ല. ലോകകപ്പി​നുള്ള രണ്ടാമത്തെ സ്​റ്റേഡിയം കൂടി തുറന്നുകൊടുത്ത്​ അത്​ഭുതം കാണിക്കുകയാണ്​. നാ​ളെ അ​മ ീ​ര്‍ ക​പ്പ് ഫൈ​ന​ല്‍ നടത്തി ലോകകപ്പി​​െൻറ മറ്റൊരു സ്​റ്റേഡിയമായ അ​ല്‍വ​ഖ്റ സ്​റ്റേ​ഡി​യ​ം ലോകത്തിന്​ മ ുന്നിൽ മിഴിതുറക്കും. പു​തി​യ സ്​റ്റേ​ഡി​യം അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആൽഥാ​നി നാ​ളെ കാ​യി​ക​ലോ​ക​ത്ത ി​ന് സ​മ​ര്‍പ്പി​ക്കും. സ്​റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തി​ലും അ​മീ​ര്‍ ക​പ്പ് ഫൈ​ന​ലി​ലും പ്ര​മു​ഖ​രു​ടെ സാ​ന് നി​ധ്യ​മു​ണ്ടാ​കും.

മു​ന്‍ താ​ര​ങ്ങ​ള്‍, അം​ബാ​സ​ഡ​ര്‍മാ​ര്‍, മേ​ഖ​ലാ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ ള്‍, ഫി​ഫ പ്ര​തി​നി​ധി​ക​ള്‍ തുടങ്ങിയവർ പ​ങ്കെ​ടു​ക്കും. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​​​െൻറ കി​ക്കോ​ഫി​ന്​ മു​മ്പ ാ​യാ​ണ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക. രാ​ത്രി 10.30നാ​ണ് കി​ക്കോ​ഫ്. ഫു​ട്ബോ​ള്‍ ആ​സ്വാ​ദ​ക​രു​ടെയും സ​ന്ദ​ര്‍ശ​ക​രു​ടെ​യും കാ​ഴ്ചാ​നു​ഭ​വം ഉ​യ​ര്‍ത്തു​ന്ന​തി​നു​ത​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നും സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻറ്​ ലെ​ഗ​സി​യും സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. ഈ ​ഫു​ട്ബോ​ള്‍ കാ​ര്‍ണി​വ​ലി​ലേ​ക്ക് ജ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​ന്‍ വി​പു​ല​മാ​യ സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 20ല​ക്ഷം റി​യാ​ല്‍ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​കെ ന​ല്‍കു​ന്ന​ത്.

ഫൈനൽ: ദു​​ഹൈ​​ലും അ​​ൽ സ​​ദ്ദും നേർക്കുനേർ
ദോ​​ഹ: നാളെ രാ​ത്രി 10.30നാ​ണ് അമീർ കപ്പ്​ ഫൈനലി​​െൻറ കി​ക്കോ​ഫ് വിസിൽ ഉയരുക. ദു​​ഹൈ​​ൽ ക്ല​​ബ്, അ​​ൽ സ​​ദ്ദിനെയാണ്​ നേരിടുക. തു​​ട​​ർ​​ച്ചാ​​യ ര​​ണ്ടാം ത​​വ​​ണ​​യാണ്​ ദു​​ഹൈ​​ൽ ക്ല​​ബ് അ​​മീ​​ർ ക​​പ്പ് ഫൈ​​ന​​ലി​​ലെത്തുന്നത്​. സെ​​മി​​യി​​ൽ സൈ​​ലി​​യ​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്ന് ഗോ​​ളിെ​​ൻ​​റ ജ​​യ​​ത്തോ​​ടെ​​യാ​​ണിത്​. റ​​യ്യാ​​നെ ര​​ണ്ട് ഗോ​​ളി​​ന് സെമിയിൽ ത​​ക​​ർ​​ത്താണ്​ അ​​ൽ സ​​ദ്ദ് ഫൈ​​ന​​ൽ പ്ര​​വേ​​ശം നേ​​ടി​​യത്​.

നാളെ രാത്രി ഏഴരക്ക്​ ഗേറ്റുകൾ തുറക്കും, മെട്രോ സ്​റ്റേഷനിൽ നിന്ന്​ ബസ്​ സർവീസ്​
വക്​റ സ്​റ്റേഡിയത്തിൽ നാ​ളെ രാ​ത്രി ഏ​ഴ​ര​ക്ക്​ ഗേ​റ്റു​ക​ളും ഫാ​ന്‍സോ​ണു​ക​ളും തു​റ​ക്കും. വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ മ​ത്സ​ര​ത്തി​ന്​ മു​മ്പാ​യി ന​ട​ക്കും. ദോ​ഹ മെ​ട്രോ​യു​ടെ വ​ഖ്റ സ്​റ്റേ​ഷ​നി​ല്‍ നി​ന്നും സ്​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ബ​സു​ക​ള്‍ ഷ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തും. ഗ​താ​ഗ​ത ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മ​ന്ത്രാ​ല​യ​മാ​ണ് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടാ​ക്സി സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. പാ​ര്‍ക്കി​ങ് സ്ഥ​ല​ത്തേ​ക്ക്​ കൃ​ത്യ​മാ​യി എ​ത്താ​ന്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ​ത​ന്നെ സ്​റ്റേ​ഡി​യ​ത്തി​ലെ​ത്ത​ണ​ം.

സകലവിവരങ്ങളും അമീർ കപ്പ്​ ആപ്പിൽ
സ്​റ്റേഡി​യ​ത്തി​ലേ​ക്കും പാ​ര്‍ക്കി​ങ് ഏ​രി​യ​യി​ലേ​ക്കും കൃ​ത്യ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​മീ​ര്‍ ക​പ്പ് ആ​പ്പി​ലു​ണ്ട്. ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ അ​മീ​ര്‍ക​പ്പ് ആ​പ്പി​​​െൻറ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ആ​പ്പി​ൾസ്​റ്റോ​റി​ലും ഗൂ​ഗി​ള്‍പ്ലേ​യി​ലും ആ​പ്പ് ല​ഭ്യ​മാ​ണെന്ന്​ സു​ര​ക്ഷാ​ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് മേ​ജ​ര്‍ അ​ബ്ദു​ല്ല അ​ല്‍ഗാ​നിം പ​റ​ഞ്ഞു. ടി​ക്ക​റ്റി​ല്‍ പാ​ര്‍ക്കി​ങ് സ്ഥ​ലം സം​ബ​ന്ധി​ച്ച് വ​ര്‍ണ സൂ​ച​ന ന​ല്‍കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​തി​ന​നു​സ​രി​ച്ച് പാ​ര്‍ക്ക് ചെ​യ്യാം. മ​ത്സ​ര​ത്തി​നു​ള്ള 90ശ​ത​മാ​നം ടി​ക്ക​റ്റു​ക​ളും വി​റ്റു​പോ​യി. മേയ് 15വ​രെ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​യി​രി​ക്കും. ഓ​ണ്‍ലൈ​നാ​യി ടി​ക്ക​റ്റ് നേ​ടി​യ​വ​ര്‍ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഔട്ട്​ലെ​റ്റു​ക​ളി​ലെ​ത്തി യ​ഥാ​ര്‍ഥ ടി​ക്ക​റ്റ് മാ​റ്റി​വാ​ങ്ങ​ണം. വി​ല്ലാ​ജി​യോ മാ​ള്‍, മാ​ള്‍ ഓ​ഫ് ഖ​ത്ത​ര്‍, ദോ​ഹ ഫെ​സ്റ്റി​വ​ല്‍ സി​റ്റി, സി​റ്റി സെ​ൻറ​ര്‍, സൂ​ഖ് വാ​ഖി​ഫ്, എ​സ്ദാ​ന്‍ മാ​ള്‍ വ​ഖ്റ എ​ന്നി​വ​യി​ലെ​ല്ലാം ഔ​ട്ട്​ലെ​റ്റു​ക​ളു​ണ്ട്. ഉ​രീ​ദു​വു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ വൈ​ഫൈ സേ​വ​ന​വും സ്​റ്റേ​ഡി​യ​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

മൽസര സംപ്രേഷണത്തിന്​ 52 ക്യാമറകൾ, ഇത്​ റെക്കോർഡ്​
മ​ത്സ​രം ക​വ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി 52 ക്യാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​​ണി​ത്. റ​ഷ്യ​ന്‍ ലോ​ക​കപ്പ് ഫൈ​ന​ലി​ല്‍ പോ​ലും 37 ക്യാ​മ​റ​ക​ള്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ടി​വി കാ​ഴ്ച​ക്കാ​ര്‍ക്ക് നൂ​ത​ന​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ത് സ​മ്മാ​നി​ക്കു​ക​യെ​ന്ന് സു​പ്രീം​ക​മ്മി​റ്റി മീ​ഡി​യ റി​ലേ​ഷ​ന്‍സ് സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ ഖാ​ലി​ദ് അ​ല്‍നാ​മ പ​റ​ഞ്ഞു. സ്​റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​രി ഫു​ട്ബോ​ളി​​​െൻറ ഷോ​പീ​സ് മ​ത്സ​ര​ത്തി​നാ​യി വ​ഖ്റ സ്​റ്റേ​ഡി​യം പൂ​ര്‍ണ​മാ​യും സ​ജ്ജ​മാ​യി​ട്ടു​ണ്ട്. 40,000 ആ​ണ് സ്റ്റേ​ഡി​യ​ത്തി​​​െൻറ ഇ​രി​പ്പി​ട​ശേ​ഷി. 2017ലെ ​അ​മീ​ര്‍ ക​പ്പ് ഫൈ​ന​ല്‍ ന​ട​ന്ന​ത് ന​വീ​ക​രി​ച്ച ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു.

നമസ്​കാരത്തിന്​ സൗകര്യം
സ്​റ്റേഡി​യ​ത്തി​ല്‍ മൂ​ന്ന്​ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​ഷാ​അ്, ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഫു​ഡ് ഔട്ട്​ലെറ്റു​ക​ളു​മു​ണ്ടാ​കും. സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റും ശ​ക്ത​മാ​യ സു​ര​ക്ഷാ​വ​ല​യ​മു​ണ്ടാ​കും. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള കാ​ണി​ക​ള്‍ക്കും ആ​സ്വ​ദി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ പ​രി​പാ​ടി​ക​ളാ​യി​രി​ക്കും സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റു​മാ​യി ഒ​രു​ക്കു​ക. പ്രാ​ദേ​ശി​ക വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ക്കും റസ്​റ്റോ​റ​ൻറുക​ള്‍ക്കും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story