Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശിൽപശാലകൾ,...

ശിൽപശാലകൾ, കലാപരിശീലനം... വൈവിധ്യങ്ങളുമായി മ്യൂസിയം വിളിക്കുന്നു

text_fields
bookmark_border
ശിൽപശാലകൾ, കലാപരിശീലനം... വൈവിധ്യങ്ങളുമായി മ്യൂസിയം വിളിക്കുന്നു
cancel

ദോഹ: മ്യൂസിയം ഒാഫ്​ ഇസ്​ലാമിക്​ ആർട്ടിൽ (മിയ) വാർഷിക റമദാൻ പരിപാടികൾ തുടങ്ങി. വൈവിധ്യമുള്ള നിരവധി പരിപാടികളാ ണ്​ കുടുംബങ്ങൾക്കടക്കം തയാറാക്കിയിരിക്കുന്നത്​. കലാശിൽപശാലകൾ, കുടുംബ പരിപാടികൾ തുടങ്ങിയവ വിവിധ കമ്മ്യൂണിറ് റി അംഗങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്​. മേയ്​ 18 വരെ തുടരും. വിവിധ കമ്മ്യൂണിറ്റികൾക്കായി മേയ്​ 13ന്​ രാവിലെ പത്ത്​ മുതൽ ഉച്ചക്ക്​ 12 വരെ കാലിഗ്രഫി വിഷയത്തിൽ പ്രത്യേക നസ്​തലിക്​ ശിൽപശാല ഉണ്ടാകും. ഇഫ്​താറിന്​ ശേഷമുള്ള കോഴ്​സുകൾക്ക്​ പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്കായി കളിമൺ കലയിലുള്ള ശിൽപശാലയുമുണ്ട്​. മൂന്നുദിവസങ്ങളിലായാണ്​ ശിൽപശാല.

മേയ്​ 14 വരെ രാത്രി 8.30 മുതൽ രാത്രി 10.30 വരെയാണ്​ ക്ലാസ്​ നടക്കുക. 13, 14 തീയതികളിൽ പ്രമുഖ ഖത്തരി ഫോ​​േട്ടാഗ്രാഫർ ആയ അബ്​ദുല്ല അൽ മന്നാഇയുടെ ഫോ​േട്ടാഗ്രഫിയുമായി ബന്ധപ്പെട്ട ക്ലാസ്​ നടക്കും. ‘പോർട്രെയിറ്റുകൾ, ലാൻറ്​ സ്​കേപ്പ്​ എന്നിവയുടെ ഫോ​േട്ടായെടുക്കു​േമ്പാൾ പ്രകാശത്തി​​െൻറ പ്രാധാന്യം’ എന്ന വിഷയത്തിലാണ്​ ക്ലാസ്​. www.qm.org.qa/education എന്ന ലിങ്കിലൂ​െട മുൻകൂട്ടി രജിസ്​റ്റർ ചെയ്യുന്നവർക്ക്​ മാത്രമാണ് ശിൽപശാലകളിലും മറ്റും പ്ര​േവശനം. സീറ്റുകൾ പരിമിതമായതിനാൽ പെ​െട്ടന്ന്​ തന്നെ രജിസ്​റ്റർ ചെയ്യണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മ്യൂസിയം ലൈബ്രറി ഖുർആനുമായി ബന്ധപ്പെട്ട പുതിയ പ്രദർശനവും നടത്തുന്നുണ്ട്​.

‘പല ഭാഷകളിലുള്ള വിശുദ്ധ ഖുർആൻ’ എന്ന തലക്കെട്ടിലാണ്​ ഇത്​. ഖുർആനിലെ ‘അൽ ബഖ്​റ’ അധ്യായത്തി​​െൻറ വിവിധ ചരിത്രകാലഘട്ടങ്ങളിലെ കോപ്പികൾ ഉണ്ട്​. വിവിധ ഭാഷകളിലുള്ള ഇവ കൗതുകകരമാണ്​. ജൂലൈ 31 വരെ പ്രദർശനം തുടരും. ദോഹയിൽ താമസിക്കുന്ന കലാകാരൻമാർ നേതൃത്വം നൽകുന്ന ഇൻറർനാഷനൽ ആർട്ടിസ്​റ്റ്​സ്​ ഇൻ ദോഹ(െഎഎഡിയു)യുമായി സഹകരിച്ചും മ്യൂസിയം വിവിധ പരിപാടികൾ നടത്തുന്നുണ്ട്​. ‘റമദാനിലെ വെളിച്ചം’ എന്ന വിഷയത്തിൽ എല്ലാ ദിവസവും ഇൗ കൂട്ടായ്​മയിലെ ഒരു കലാകാരൻ മ്യൂസിയത്തിൽ പ്രത്യേക കലാപ്രദർശനം നടത്തുന്നുണ്ട്​.

റമദാന്‍ ട്രഷര്‍ ട്രെയില്‍, കാര്‍ഡ്, ബുക്ക്മാര്‍ക്ക് നിര്‍മാണം, കട്ട്ഔട്ട് കഅബ, നമസ്‌കാരപായയുടെ നെയ്ത്ത്, വിളക്ക് നിര്‍മാണം ഉള്‍പ്പടെ വിവിധങ്ങളായ പരിപാടികളും പരിശീലനവും വൈകുന്നേരങ്ങളിൽ കുടുംബങ്ങൾക്കായി ഉണ്ട്​. മേയ്​ 13, 15 തീയതികളിൽ രാത്രി 8.30 മുതൽ 10.30 വരെയാണ്​ ഇത്​. റമദാനുമായി ബന്ധപ്പെട്ട പ്രത്യേക ടൂർ സന്ദർശകർക്കായി എല്ലാ തിങ്കളാഴ്​ചകളിലും വ്യാഴാഴ്​ചകളിലും രാത്രി 9.30ന്​ നടക്കുന്നുണ്ട്​. ഇതിലും സന്ദർശകർക്ക്​ പ​െങ്കടുക്കാം. മ്യൂസിയത്തിലെ സ്​ഥിരം ഗാലറികളിലൂടെയുള്ള പൊതുടൂർ ശനിയാഴ്​ചകളിലും ചൊവ്വാഴ്​ചകളിലും ഇതേസമയം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story