Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇനി എ​യ​ർ​ബ​സ്​ എ350,...

ഇനി എ​യ​ർ​ബ​സ്​ എ350, ​ബോ​യി​ങ് 787 ഡ്രീം​ലൈ​ന​ർ മാത്രം പറക്കും

text_fields
bookmark_border
ഇനി എ​യ​ർ​ബ​സ്​ എ350, ​ബോ​യി​ങ് 787 ഡ്രീം​ലൈ​ന​ർ മാത്രം പറക്കും
cancel
camera_alt??????? ?????????????? ????????? ?? ?? ? ???????? ??? ??????? ??????????????

​ദോ​ഹ: അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ എ​യ​ർ​ബ​സ്​ എ330 ​വി​മാ​ന​ങ്ങ​ളും നി​ർ​ത്ത​ലാ​ക്കു​മെ​ന്ന്​ ഗ്രൂ​പ്പ് സി ​ഇ ഒ ​അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. പ​ക​രം എ​യ​ർ​ ബ​സ്​ എ350, ​ബോ​യി​ങ് 787 ഡ്രീം​ലൈ​ന​ർ എ​ന്നി​വയായിരിക്കും സ​ർ​വീ​സ്​ ന​ട​ത്തു​ക. എ​യ​ർ​ബ​സ്​ എ340 ​വി​മാ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ടമാ​യി നി​ർ​ത്ത​ലാ​ക്കു​ന്ന പ്ര​ക്രി​യ​ക്ക് തു​ട​ക്കം കു​റി​ച്ചിട്ടുണ്ട്​. എ​യ​ർ​ബ​സ്​ എ340 ​വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം എ​യ​ർ​ബ​സ്​ എ350 ​വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2024 മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് കീ​ഴി​ൽ ബോ​യി​ങ് 777, 787, എ​യ​ർ​ബ​സ്​ എ 350, ​എ 321 എ​ന്നി​വ മാ​ത്ര​മാ​യി സ്​​ഥി​ര​പ്പെ​ടു​ത്തു​ം. എ​യ​ർ​ബ​സ്​ എ320, ​എ319 എ​ന്നീ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്നും അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ദോ​ഹ​യി​ൽ പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​രു​പ​തോ​ളം പു​തി​യ യാ​ത്രാ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ നി​ര​യി​ലേ​ക്കെ​ത്തും.

ഇ​തി​ൽ ര​ണ്ട് ബോ​യി​ങ് വി​മാ​ന​ങ്ങ​ളൊ​ഴി​കെ എ​ല്ലാം എ​യ​ർ​ബ​സ്​ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ദൈ​വാ​നു​ഗ്ര​ത്താ​ൽ എ​ല്ലാം വ​ള​രെ ഭം​ഗി​യാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​. ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ളം, മി​ക​ച്ച വി​മാ​നം, മി​ക​ച്ച സേ​വ​നം ഇ​വ​യെ​ല്ലാം നി​ല​വി​ൽ ഖ​ത്ത​റി​ൽ നി​ന്നും ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​. 2018–2019 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് ജൂ​ലൈ മാ​സ​ത്തി​ൽ പു​റ​ത്തു​വി​ടു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 240ല​ധി​കം വി​മാ​ന​ങ്ങ​ളു​മാ​യി 160ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വീ​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 60ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ സ​ർ​വീ​സും ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story