Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഞ്ചാം ത​ല​മു​റ...

അ​ഞ്ചാം ത​ല​മു​റ സേ​വ​നം, 5ജി ​മൊ​ബൈ​ലും റെ​ഡി

text_fields
bookmark_border
അ​ഞ്ചാം ത​ല​മു​റ സേ​വ​നം,  5ജി ​മൊ​ബൈ​ലും റെ​ഡി
cancel
camera_alt??????? ????????????? 5?? ??????????????? ??????????? ??????? ??.??.?? ?????? ??????? ???????????? ?????????, ???? ???? ???? ???????????? ????????????? ?????????????????? ?????? ???? ???? ???? ?????????? ????????? ????????????? ???????????

ദോ​ഹ: 5ജി ​രം​ഗ​ത്ത്​ പു​തി​യ ചു​വ​ടു​ക​ളു​മാ​യി വോ​ഡ​ഫോ​ൺ ഖ​ത്ത​ർ മു​ന്നേ​റ്റം തു​ട​രു​ന്നു. രാ​ജ്യ​ത്ത ്​ ആ​ദ്യ​മാ​യി 5ജി ​നെ​റ്റ്​​വ​ർ​ക്ക്​ അ​വ​ത​രി​പ്പി​ച്ച വോ​ഡ​ഫോ​ൺ ഇ​പ്പോ​ൾ ഇൗ ​സാ​േ​ങ്ക​തി​ക​വി​ദ്യ​യ ു​ള്ള സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളു​മാ​യാ​ണ്​ രം​ഗ​ത്ത്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഉ​പഭോ​ക്​​ത ാ​ക്ക​ൾ​ക്ക്​ 5ജി ​സ്​​മാ​ർ​ട്ട്​ ഫോ​ൺ ഇ​തോ​ടെ ല​ഭ്യ​മാ​യി തു​ട​ങ്ങി. ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ അ​ഞ്ചാം ത​ല​മു​റ സാ​േ​ങ്ക​തി​ത സൗ​ക​ര്യ​ങ്ങ​ളെ​യാ​ണ്​ (5ജി–​ഫി​ഫ്​​ത്ത്​ ജ​ന​റേ​ഷ​ൻ) എ​ന്ന​ത് ​കൊ​ണ്ട്​ അ​ർ​ഥ​മാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഷി​വോ​മി Mi MIX 3 5G ഫോ​ണു​ക​ളു​ടെ മു​ൻ​കൂ​ട്ടി​യു​ള്ള ഒാ​ർ​ഡ​റു​ക​ൾ ക​മ്പ​നി സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. ഇ​ത്ത​ര​ത്തി​ൽ കു​റ​ച്ച്​ ബു​ക്കി​ങ്​ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. സ്​​മാ​ർ​ട്ട്​​ഫോ​ൺ വി​പ​ണി​യി​ലെ വോ​ഡ​ഫോ​ണി​െ​ൻ​റ അം​ഗീ​കൃ​ത പ​ങ്കാ​ളി​ക​ളാ​യ ‘ഗാ​ല​റീ​സ്​ ല​ഫാ​യി​തേ ​േദാ​ഹ’ ആ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

വോ​ഡ​ഫോ​ൺ ഖ​ത്ത​ർ സി.​ഇ.​ഒ ശൈ​ഖ്​ ഹ​മ​ദ്​ അ​ബ്​​ദു​ല്ല ആ​ൽ​ഥാ​നി ഖ​ത്ത​ർ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന ഷി​വോ​മി 5G സ്​​മാ​ർ​ട്ട്​ ഫോ​ൺ, അ​ലി ബി​ൻ അ​ലി ഹോ​ൾ​ഡി​ങ്​ ചെ​യ​ർ​മാ​നും പ്ര​സി​ഡ​ൻ​റു​മാ​യ ആ​ദി​ൽ ബി​ൻ അ​ലി ബി​ൻ അ​ലി​ക്ക്​ ​ൈക​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ലി ബി​ൻ അ​ലി ഹോ​ൾ​ഡി​ങ്​ ആ​ണ്​ ‘ഗാ​ല​റീ​സ്​ ല​ഫാ​യി​തേ ​േദാ​ഹ’​യു​ടെ ന​ട​ത്തി​പ്പു​കാ​ർ.മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ മേ​ഖ​ല​യി​ലെ ആ​ദ്യ 5ജി ​ശൃം​ഖ​ല ഖ​ത്ത​റി​ൽ ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ഇ​ത്​ നാ​ഴി​ക​ക്ക​ല്ലാ​യെ​ന്നും ശൈ​ഖ്​ ഹ​മ​ദ്​ അ​ബ്​​ദു​ല്ല ആ​ൽ​ഥാ​നി ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. 5ജി​യി​ൽ നി​ന്നു​ള്ള ഏ​റ്റ​വും ഗു​ണ​മേ​ൻ​മ​യേ​റി​യ സൗ​ക​ര്യ​ങ്ങ​ൾ 5ജി ​സ്​​മാ​ർ​ട്ട്​ ഫോ​ണി​ലൂ​ടെ ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക്​ ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷി​വോ​മി 5ജി ​സ്​​മാ​ർ​ട്ട്​ ഇ​റ​ക്കു​ന്ന​തി​ൽ ‘ഗാ​ല​റീ​സ്​ ല​ഫാ​യി​തേ ​േദാ​ഹ’​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷി​വോ​മി Mi MIX 3 5G ഫോ​ണു​ക​ൾ ഏ​റെ സൗ​ക​ര്യ​മു​ള്ള​വ​യാ​ണ്. സാ​േ​ങ്ക​തി​ക​മാ​യി ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഇൗ ​ഫോ​ണി​ന്​ 3,999 റി​യാ​ൽ ആ​ണ്​ വി​ല. ‘ഗാ​ല​റീ​സ്​ ല​ഫാ​യി​തേ ​േദാ​ഹ’​യി​ൽ നി​ന്ന്​ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 1500 റി​യാ​ലി​െ​ൻ​റ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ല​ഭി​ക്കും.

വോ​ഡ​ഫോ​ൺ റെ​ഡ്​​മി​യി​ലോ അ​തി​നു​മു​ക​ളി​ലോ ഉ​ള്ള പോ​സ്​​റ്റ്​​പെ​യ്​​ഡ്​ പ്ലാ​നു​ക​ളി​ൽ ചേ​രു​ന്ന ഉ​പ​േ​ഭാ​ക്​​താ​ക്ക​ൾ​ക്ക്​ മ​റ്റ്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ണ്ട്. 12മാ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ വാ​ല​റ്റ്​ പാ​ർ​ക്കി​ങ്​ അ​ട​ക്ക​മു​ള്ള​വ​യാ​ണ്​ ഒാ​ഫ​ർ. സ്​​റ്റോ​ക്ക്​ തീ​രു​ന്ന​തു​വ​രെ ‘ഗാ​ല​റീ​സ്​ ല​ഫാ​യി​തേ ​േദാ​ഹ’​യു​ടെ ആ​ദ്യ​നി​ല​യി​ൽ ഉ​ള്ള സെ​ക്ഷ​നി​ൽ പു​തി​യ 5ജി ​ഫോ​ണു​ക​ളു​ടെ ഒാ​ർ​ഡ​ർ സ്വീ​ക​രി​ക്കും. സ​മ​യം രാ​വി​ലെ പ​ത്ത്​ മു​ത​ൽ ​ൈവ​കു​ന്നേ​രം മൂ​ന്ന്​ വ​രെ. ശേ​ഷം വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി ഒ​രു​മ​ണി​വ​രെ. ​േഷാ​പ്പി​ൽ നി​ന്ന്​ പു​തി​യ 5ജി ​സ്​​മാ​ർ​ട്ട്​ ഫോ​ൺ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​രി​ശോ​ധി​ക്കാം. കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കു​വാ​ൻ ക​സ്​​റ്റ​മ​ർ കെ​യ​ർ എ​ക്​​സി​ക്യു​ട്ടീ​വു​ക​ൾ സ​ജ്ജ​രാ​ണ്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി 5ജി ​സൗ​ക​ര്യം വോ​ഡ​ഫോ​ൺ ല​ഭ്യ​മാ​ക്കി​യ​ത്. വാ​ണി​ജ്യ​ത​ല​ത്തി​ൽ ഇൗ ​സൗ​ക​ര്യം ന​ൽ​കാ​നു​ള്ള ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ സ്​​പെ​ക്​​ട്രം ലൈ​സ​ൻ​സ്​ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ലും പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ന​കം രാ​ജ്യ​ത്തി​െ​ൻ​റ 12ഒാ​ളം മേ​ഖ​ല​ക​ളി​ൽ 5ജി ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

അ​ൽ​വാ​ബ്, അ​ബു ഹ​മൂ​ർ, അ​ൽ അ​സീ​സി​യ, അ​ൽ മ​അ്​​മൂ​റ, അ​ൽ റ​യ്യാ​ൻ, ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, സ​ൽ​വ റോ​ഡ്, സൂ​ഖ്​ വാ​ഖി​ഫ്, ഉം​സ​ലാ​ൽ മു​ഹ​മ്മ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 5ജി ​ല​ഭ്യ​മാ​ണ്. ‘വോ​ഡ​ഫോ​ൺ ജി​ഗ​ഹോം’ എ​ന്ന പേ​രി​ൽ വീ​ടു​ക​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​വും ഇ​തി​ന​കം അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​രം​ഗ​ത്ത്​ വീ​ടു​ക​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കു​ന്ന ഇൗ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ൻ​കു​തി​ച്ചു​ചാ​ട്ട​മാ​ണ്​ വോ​ഡ​ഫോ​ൺ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 5ജി ​സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ 5ജി ​ഹാ​ൻ​റ്​​സെ​റ്റി​ലൂ​ടെ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക്ക​ൽ–​അ​ന്താ​രാ​ഷ്​​ട്ര ഫോ​ൺ​വി​ളി​യും വോ​ഡ​ഫോ​ൺ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. വ​യ​ർ​ലെ​സ്​ സ​ർ​വീ​സ്​ രം​ഗ​ത്ത്​ 5ജി ​ന​ൽ​കാ​നാ​യി ഹു​വാ​യി ക​മ്പ​നി​യു​മാ​യി വോ​ഡ​ഫോ​ൺ സ​ഹ​ക​രി​ക്കു​ന്നു​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story