Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​​റേ​​ഷ്യ​​ന്‍...

യൂ​​റേ​​ഷ്യ​​ന്‍ കെ​​സ്ട്ര​​ല്‍ വി​​ഭാ​​ഗം ഫാ​​ല്‍ക്ക​​നു​​ക​ൾ ഖ​ത്ത​റി​ൽ

text_fields
bookmark_border
യൂ​​റേ​​ഷ്യ​​ന്‍ കെ​​സ്ട്ര​​ല്‍ വി​​ഭാ​​ഗം ഫാ​​ല്‍ക്ക​​നു​​ക​ൾ ഖ​ത്ത​റി​ൽ
cancel
camera_alt??????????? ??????????????????????????? 5/6 ???????????????????????????? ??????????????????????? ???????? ? ????????????? ?????????????????? ?????????? ?????

ദോ​​ഹ: യൂ​​റേ​​ഷ്യ​​ന്‍ കെ​​സ്ട്ര​​ല്‍ വി​​ഭാ​​ഗ​​ത്തി​ല്‍ പെ​​ട്ട ഫാ​​ല്‍ക്ക​​നു​​ക​ൾ ലു​​സൈ​​ല്‍ അ​​തി ​​വേ​​ഗ​​പാ​​ത​​യി​​ലെ ഇ​​ര​​ട്ട മ​​ഴ​വി​​ല്‍ ക​​മാ​​ന​​ത്തി​​ൽ കൂ​ടൊ​രു​ക്കി​യത്​ ക​ണ്ടെ​ത്തി​യ​താ​യി പ്ര​​മു​​ഖ മ​​ല​​യാ​​ളി ഫാ​​ല്‍ക്ക​​ന്‍ നി​​രീ​​ക്ഷ​​ക​​ന്‍ ഡോ. ​ ​സു​​ബൈ​​ര്‍ മേ​​ട​​മ്മ​​ല്‍. ഖ​​ത്ത​​റി ​​ല്‍ ഇൗ​യി​ന​ത്തി​​ൽ​പെ​ട്ട ഫാ​​ല്‍ക്ക​​നെ ക​​ണ്ടെ​​ത്തു​​ന്ന​​ത് ആ​ദ്യ​​മാ​​ണെ​​ന്നും ഡോ. ​ ​സു​​ബൈ​​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​​ഴി​​ക്കോ​​ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല സു​​വോ​​ള​​ജി വി​​ഭാ​​ഗം അ​​സി.​​പ്ര​​ഫ​​സ​​റാ​​യ സു​ ​ബൈ​​ര്‍ ഫാ​​ല്‍ക്ക​​ൻ പ​​ഠ​​ന​​ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​​ത്ത​​റി​​ലെ​​ത്തി​​യ​​ത്.

തി​​ര​​ക്കേ​​റി​​യ അ​​ല്‍ ദ​​ഫ്ന​​യി​​ല്‍ കൂ​​ടു​​കൂ​​ട്ടി​​യ കെ​​സ്ട്ര​​ല്‍ ഫാ​​ല്‍ക്ക​​ൻ യാ​ദൃ​ശ്​​ചി​ക​മാ​യാ​ണ്​ ശ്ര​​ദ്ധ​​യി​​ല്‍ പെ​​ടു​​ന്ന​​ത്. ലു​​സൈ​​ല്‍ അ​​ത​​ിവേ​​ഗ​​പാ​​ത​​യി​​ലെ 5/6 ഇ​​ൻ​റ​​ര്‍ചേ​​ഞ്ചി​​നോ​​ട്​ ചേ​​ര്‍ന്നു​​വ​​രു​​ന്ന ഇ​​ര​​ട്ട മ​​ഴ​​വി​​ല്‍ ക​​മാ​​ന​​ത്തി​​ലാ​​ണ്​ മു​​ട്ട​യി​​ടു​​ന്ന​​തി​​ന്​ കൂ​​ടു​​കൂ​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വ സാ​​ധാ​​ര​​ണ​​മാ​​യി ആ​​ളൊ​​ഴി​​ഞ്ഞ ഇ​​ട​​ങ്ങ​​ളി​​ലാ​ണ്​ കൂ​​ടു​​കൂ​​ട്ടാ​​റ്. 100 മീ​​റ്റ​​ർ ഉ​​യ​​ര​മു​ള്ള ക​മാ​ന​ത്തി​െ​ൻ​റ ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന ഭാ​​ഗ​​ത്തു​​ള്ള ചു​​വ​​പ്പു ലൈ​​റ്റ് ബോ​​ക്സി​​നോ​​ട്​ ചേ​​ര്‍ന്നാ​​ണ് ഫാ​ൽ​ക​െൻ​റ കൂ​​ട്.

15 മി​​നി​​റ്റ് ഇ​​ട​​വി​​ട്ട് ത​​ള്ള​​പ്പ​​ക്ഷി തീ​​റ്റ​​യു​​മാ​​യി കൂ​​ട്ടി​​ലെ​​ത്തു​​ന്ന​​തി​​നാ​​ലും ഇ​​ണ​​പ്പ​​ക്ഷി ഉ​​യ​​രെ പ​​റ​​ക്കു​​ന്ന​തി​​നാ​​ലും കൂ​​ട്ടി​​നു​​ള്ളി​​ല്‍ കു​​ഞ്ഞു​​ങ്ങ​​ളു​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണെ​​ന്ന് ഡോ. ​​സു​​ബൈ​​ര്‍ പ​​റ​​യു​ന്നു. ഫാ​​ല്‍ക്ക​​നു​​ക​​ളി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ വി​​ഭാ​​ഗ​​മാ​​ണ് യൂ​​റേ​​ഷ്യ​​ന്‍ കെ​​സ്ട്ര​​ലു​​ക​​ള്‍. പേ​​രു സൂ​​ചി​​പ്പി​​ക്കു​​ന്ന​​തു​​പോ​​ലെ വി​​വി​​ധ ഏ​​ഷ്യ​​ന്‍, യൂ​​റോ​​പ്യ​​ന്‍, ആ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ​​യെ സാ​​ധാ​​ര​​ണ കാ​​ണാ​​റ്. വ​​ര്‍ഷ​​ത്തി​​ല്‍ ഒ​​രി​ക്ക​​ലാ​​ണ് ഇ​​വ മു​​ട്ട​​യി​​ടാ​​റ്. 3 മു​​ത​​ല്‍ 7 മു​​ട്ട​​ക​​ള്‍ വ​​രെ സാ​​ധാ​​ര​​ണം. 4ആ​​ഴ്ച​​യാ​​ണ് മു​​ട്ട​​വി​​രി​​യാ​​നെ​​ടു​​ക്കു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story