Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​രി...

ഖ​​ത്ത​​രി തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് വി​​ല​​ക്ക്: ആ​​ശ​​ങ്ക​​യു​​മാ​​യി ഖ​​ത്ത​​ർ യു.എ​​ന്നി​​ലേ​​ക്ക്

text_fields
bookmark_border
ഖ​​ത്ത​​രി തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് വി​​ല​​ക്ക്:  ആ​​ശ​​ങ്ക​​യു​​മാ​​യി ഖ​​ത്ത​​ർ യു.എ​​ന്നി​​ലേ​​ക്ക്
cancel

ദോ​​ഹ: ഖ​​ത്ത​​രി സ്വ​​ദേ​​ശി​​ക​​ൾ​​ക്കും വി​​ദേ​​ശി​​ക​​ൾ​​ക്കും ഉം​​റ, ഹ​​ജ്ജ് തീ​​ർ​​ഥാ​​ട​​ന​​ത്തി ​​ന് വി​​ല​​ക്ക് തു​​ട​​രു​​ന്ന​​തി​​ൽ അ​​യ​ൽ​​രാ​​ജ്യ​​ത്തി​​നെ​​തി​​രെ യു ​​എ​​ന്നി​​ൽ ആ​​ശ​​ങ്ക അ​​റി ​​യി​​ക്കു​​മെ​​ന്ന് ഖ​​ത്ത​​ർ. ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഉ​​പ​​രോ​​ധം ആ​​രം​​ഭി​​ച്ച​തി​​ന് ശേ​​ഷം വി​​വി​​ധ ത​​ട​​സ്സ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഖ​​ത്ത​​രി തീ​​ർ​​ഥാ​​ട​​ക​​രെ വി​​ല​​ക്കു​​ന്ന​​ത് ഇ​​ത് മൂ​​ന്നാം വ​​ർ​​ഷ​​ത്തി​​ലേ​​ക്കാ​​ണ് ക​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്. യു​​നെ​​സ്​​​കോ​​യു​​ടെ യോ​​ഗ​​ങ്ങ​​ളി​​ലും ഉ​​പ​​സ​​മി​​തി​​ക​​ളി​​ലും ഇ​​ത് സം​​ബ​​ന്ധി​​ച്ച് പ്ര​​ശ്ന​​മു​​ന്ന​​യി​ക്കു​​മെ​​ന്ന് ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി വ്യ​​ക്ത​​മാ​​ക്കി.

ഐ​​ക്യ​​രാ​​ഷ്​ട്ര​​സ​​ഭ മ​​നു​​ഷ്യാ​​വ​​കാ​​ശ ഹൈ​​ക്ക​​മ്മീ​​ഷ​​നി​​ലേ​​ക്കു​​ള്ള മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി പ്ര​​സി​​ഡ​​ൻ​​റ് മി​​ഷേ​​ൽ ബാ​​ഷെ​​ല​​റ്റു​​മാ​​യു​​ള്ള സം​​സാ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി ഇ​​ക്കാ​​ര്യ​​മു​​ന്ന​​യി​​ച്ച് രം​​ഗ​​ത്തെ​ത്തി​​യ​​ത്. ഈ ​​സീ​​സ​​ണി​​ൽ (ഹി​​ജ്റ 1440) ഖ​​ത്ത​​രി​​ക​​ളാ​​യ സ്വ​​ദേ​​ശി​​ക​​ൾ​​ക്കും വി​​ദേ​​ശി​​ക​​ൾ​​ക്കും ഹ​​ജ്ജും ഉം​​റ​​യും ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ള​​ണ​​മെ​​ന്ന് മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഹ​​ജ്ജ് ഉം​​റ സീ​​സ​​ണി​​ൽ ക​​ര​​മാ​​ർ​​ഗ​​മു​​ള്ള അ​​തി​​ർ​​ത്തി തു​​റ​​ക്ക​​ണ​​മെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ടു​​ള്ള സർവീസുകൾ അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ൾ​​സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ഇ–​​വി​​സ അ​​നു​​വ​ദി​​ക്ക​​ണ​​മെ​​ന്നും സ​​മി​​തി ആ​​വ​​ർ​​ത്തി​​ച്ചു.

ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ഇ–​​വി​​സ സേ​​വ​​ന​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് സൗ​​ദി ഹ​​ജ്ജ്,ഉം​​റ മ​​ന്ത്രാ​​ല​​യം ഈ​​യ​​ടു​​ത്ത് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഇ–​​വി​​സ അ​​നു​​വ​​ദി​​ക്കു​​ന്ന കാ​​ര്യം സൗ​​ദി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. എന്നാൽ വി​​വി​​ധ കാ​​ര​ണ​​ങ്ങ​​ളാ​​ൽ ഹ​​ജ്ജ് ഉം​​റ ഗ്രൂ​​പ്പു​​കാ​​ർ​​ക്ക് സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വി​​ല​​ക്കു​​ണ്ട്​. സൗ​​ദി​​യു​​ടെ ഇൗ ന​​ട​​പ​​ടി​​ മൂലം തീർഥാടനം തടയപ്പെട്ട സ്​ഥിതിയാണ്​. ഇതിനെ ഖ​​ത്ത​​ർ അ​​പ​​ല​​പി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story