ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ പവർ സ്റ്റേഷനുകളുടെയും പ ്രവർത്തനം തുടങ്ങി. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്കോര്പ്പറേഷന്(കഹ്റമ) അറ ിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം റാസ് ബൂ അബൂദിലെ സബ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയതോടെയാ ണിത്. ഫിഫ ലോകകപ്പിനായി നിര്‍മാണം പുരോഗമിക്കുന്ന റാസ് ബൂ അബൂദ് സ്റ്റേഡിയത്തിന് വൈദ്യുതിവിതരണം സുഗമമാക്കുന്നതിനായാണ് പുതിയ സബ് സ്റ്റേഷന് തുറന്നത്. ഖത്തര്‍ പവര്‍ ട്രാന്സ്മിഷന് സിസ്റ്റം എക്സ്പാന്ഷന് പദ്ധതിയുടെ ഭാഗമായാണിത്.
66/11 കെവി ശേഷിയുള്ള റാസ് ബൂ അബൂദ് സ്റ്റേഷെൻറ നിര്‍മാണച്ചെലവ് 93 മില്യണ്‍ ഖത്തര്‍ റിയാലാണ്. 40 മെഗാവാട്ട് ശേഷിയുള്ള നാലു ട്രാന്സ്ഫോര്മറുകളില്നിന്നായി 80 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് വിതരണം ചെയ്യുക. കാലതാമസമോ പരിക്കുകളോ അപകടങ്ങളോ ഇല്ലാതെയാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് കഹ്റമ പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം.
800 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് ലോകകപ്പ് പദ്ധതികള്‍ക്കായി അഞ്ചു സബ്സ്റ്റേഷനുകള്‍ കഹ്റമ നിര്‍മിച്ചത്.റാസ് ബൂ അബൂദ് സ്റ്റേഷന് കമ്മീഷന് ചെയ്തതോടെ ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങൾക്കുള്ള എല്ലാ വൈദ്യുതി പദ്ധതികളും പൂര്‍ത്തിയാക്കിയ കഹ്റമ വൻമുന്നേറ്റമാണ് നടത്തിയത്. അഞ്ച് പ്രധാന സബ് സ്റ്റേഷനുകള്‍ നിര്‍മിച്ച് കമ്മീഷന് ചെയ്യുമെന്ന് കഹ്റമ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവയാണിപ്പോള്‍ വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ സുപ്രധാന പദ്ധതികള്‍ക്കായി ഇലക്ട്രിക് ശൃംഖല നടപ്പാക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതിയുടെ
ഭാഗമായാണ് പുതിയ സബ് സ്റ്റേഷനുകള്‍.