എല്ലാ രാജ്യക്കാർക്കും ഖത്തറിലേക്ക് സ്വാഗതം
text_fieldsദോഹ: ഖത്തറിലേക്ക് എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്യുകയാണെന്നും ‘സമ്മർ ഇൻ ഖത്തർ’ വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് താൻ നടത്തിയ ചില പരാമർശങ്ങൾ സന്ദർഭ ത്തിൽ നിന്ന് എടുത്തുമാറ്റിയാണ് പ്രചരിച്ചതെന്നും ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ (എൻ.ട ി.സി) സെക്രട്ടറി ജനറലും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒയുമായ അക്ബർ അൽ ബാക്കിർ പറഞ്ഞു. സമ്മർ ഇൻ ഖത്തർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഖത്തറിൽ ഉള്ള എല്ലാ രാജ്യക്കാരായ പ്രവാസികൾക്കും ജൂണിൽ തങ്ങളുെട കുടുംബങ്ങളെ ഖത്തറിലേക്ക് വിസയില്ലാതെ കൊണ്ടുവരാനാകുമെന്ന് അേദ്ദഹം പറഞ്ഞിരുന്നു.
എന്നാൽ ഖത്തറിനെതിരായ ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ ചില രാജ്യക്കാരെ തങ്ങൾ സ്വാഗതം ചെയ്യില്ലെന്ന തെൻറ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ അതിയായി സ്നേഹിക്കുന്ന ഒരു ഖത്തരി എന്ന നിലക്ക് വൈകാരികമായാണ് ചില കാര്യങ്ങൾ പറഞ്ഞതെന്നും അക്ബർ അൽ ബാക്കിർ വിശദീകരിച്ചു.
മാധ്യമപ്രർത്തകർക്കായി ഖത്തർ എയർവേയ്സ് നടത്തിയ സുഹൂർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ ഉപരോധം തുടരുന്ന രാജ്യക്കാരെ പോലെ രാജ്യം ഇങ്ങോട്ട് സ്വാഗതം ചെയ്യുകയാണ്. എല്ലാ രാജ്യക്കാർക്കുമായി ഖത്തർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, ഉപരോധ രാജ്യങ്ങളിലെ പൗരൻമാർക്കുപോലും. നിലവിൽ തന്നെ ഖത്തർ എയർവേയ്സിൽ 750ൽ അധികം ഇൗജിപ്ത് പൗരൻമാർ ജോലി ചെയ്യുന്നുണ്ട്. തെൻറ ചില മുതിർന്ന ഉദ്യോഗസ്ഥർ വരെ ഇൗജിപ്ഷ്യൻ ആണ്. ഖത്തറിെൻറ ഭരണാധികാരികൾ ഖത്തറിെൻറ നിലപാട് മുമ്പുതന്നെ വിശദീകരിച്ചതാണ്.
രാജ്യം എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്യുന്നു എന്നതാണത്. ഉപരോധ രാജ്യങ്ങളുമായി എപ്പോഴും രാജ്യം ചർച്ചക്കും കൂടിയാലോചനകൾക്കും സന്നദ്ധമാണ്. അവർ തങ്ങളിലേക്ക് ഒരു മീറ്റർ അടുത്താൽ തങ്ങൾ ആയിരം കിലോമീറ്റർ അങ്ങോട്ട് അടുക്കാൻ തയാറാണെന്നാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിലപാട്. ഇത് നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നിട്ടും തെൻറ നിലപാട് സന്ദർഭത്തിൽ നിന്ന് മാറ്റി പ്രചരിക്കെപ്പട്ടതായി അക്ബർ അൽ ബാക്കിർ വിശദീകരിച്ചു. ഇത്തരം പ്രചാരണങ്ങൾ അവഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
