ദോഹ: ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ഒരു മാസത്തിനുള്ളില്‍ തന്നെ ഖത്തര്‍ ദേശീയ മ്യൂസിയം(എന്എംഒക് യു) സന്ദര്‍ശിച്ചത് 1.30ലക്ഷത്തിലധികം പേര്. മാര്‍ച്ച് 28നാണ് മ്യൂസിയത്തിെൻറ ഔദ്യോഗിക ഉദ ്ഘാടനം നടന്നത്. ആദ്യമാസത്തില്‍തന്നെ സ്വദേശികളും പ്രവാസികളും വിനോദസഞ്ചാരികളും ഉ ള്‍പ്പടെ നിരവധിപേരാണ് സന്ദര്‍ശിക്കാനെത്തിയത്. മ്യൂസിയത്തിലെ ദൃശ്യ ശ്രാവ്യ അവതരണങ്ങള്‍, ഡിജിറ്റല്‍ പ്രദര്‍ശനങ്ങള്‍, ചരിത്രപരമായ കരകൗശലവസ്തുക്കള്‍ എന്നിവയെല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. രാജ്യത്തിെൻറ സാംസ്കാരിക ഘടനയില്‍ സുപ്രധാനമായ പങ്കാണ് മ്യൂസിയം വഹിക്കുന്നത്.
കമ്യൂണിറ്റി അംഗങ്ങള്‍ക്കായി നിരവധി ശില്‍പ്പശാലകള്‍, സംവാദങ്ങള്‍, അവതരണങ്ങള്‍ എന്നിവയെല്ലാം നടത്തുന്നുണ്ട്. കുടുംബങ്ങളുടെ പ്രിയ സന്ദര്‍ശക കേന്ദ്രമായും മ്യൂസിയം മാറിയിട്ടുണ്ട്. വേനലിലുടനീളം വിപുലമായ പരിപാടികൾസംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ മ്യൂസിയം, മിയ, മതാഫ് എന്നിവയില്‍ പ്രവേശനത്തിന് ഫീസ് ഈടാക്കുന്നുണ്ട്. പൊതുവായ പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 25 റിയാല്‍. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കള്‍ച്ചറല്‍ പാസ്സ് പ്ലസ്, കള്‍ച്ചറല്‍ പാസ് ഫാമിലി അംഗങ്ങള്‍ എന്നിവര്‍ക്കും അംഗപരിമിതര്‍ക്കും സൗജന്യപ്രവേശനം.
ഖത്തരി സ്വദേശികള്‍ക്കും ഖത്തരി ഐഡിയുള്ള പ്രവാസികള്‍ക്കും സൗജന്യമായി ടിക്കറ്റ് ലഭിക്കും. രാജ്യത്തെയും ജനങ്ങളെയും കൂടുതല്‍ അറിയാനും മനസിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്കും താല്പര്യപ്പെടുന്നവര്ക്കും ഏറ്റവും ഉചിതമായ കേന്ദ്രമാണ് ദേശീയ മ്യൂസിയം. ഖത്തറിലെ ജനങ്ങളെയും രാജ്യാന്തര സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് മ്യൂസിയം ഡയറക്ടര്‍ ശൈഖ അംന ബിന്ത് അബ്ദുല്‍അസീസ് ബിന്‍ ജാസിം ആൽഥാനി പറഞ്ഞു.