ഉം അല്‍ഹൗൽ ഊർജ പദ്ധതി: പ്രതിദിന ജലശുദ്ധീകരണ ശേഷി 61.5 മില്യണ്‍ ഗാലന് ആക്കുന്നു
text_fieldsദോഹ: ഉം അല്ഹൗലിലെ ഉൗർജപദ്ധതിയുടെ ജലശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നു. ഖത്തറിലെയും മേ ഖലയിലെയും തന്നെ ഏറ്റവും വലിയ ഊര്ജപദ്ധതികളിലൊന്നാണിത്. പ്രതിദിനം 61.5 മില്യണ്‍ ഗാല ന് കടല്‍ജലം ശുദ്ധീകരിക്കുന്നതിലേക്ക് ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഉന്നതഗുണനിലവാരത്തില്‍ വൈദ്യുതിയുടെയും വെള്ളത്തിെൻറയും സുസ്ഥിര വിതരണത്തില്‍ കഹ്റമയുടെ ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി കരാറില്‍ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കോര്പ്പറേഷന്(കഹ്റമ) പ്രസിഡൻറ് എന്‍ജിനിയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരിയും ഉംഅല്‍ഹൗല്‍ പവര്‍ ചെയര്മാന് ഫഹദ് ഹമദ് അല്മുഹന്നദിയും ഒപ്പുവച്ചു.
ഊര്ജകാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയുമായ എന്‍ജിനിയര്‍ സഅദ് ശരീദ അല്‍കഅബി പങ്കെടുത്തു. കരാര്‍ പ്രകാരം ഉംഅല്ഹൗലിലെ നിലവിലെ പ്ലാൻറ് വികസിപ്പിക്കും. 2021 ആകുമ്പോഴേക്കും പ്രതിദിന ഉത്പാദനശേഷി 198 മില്യണ്‍ ഗാലനായി ഉയരും. രാജ്യത്തിെൻറ വൈദ്യുതി, വെള്ളം ഉപഭോഗത്തെ പിന്തുണക്കുന്നതാണ് ഉംഅല്‍ഹൗല്‍ പവര്‍ സ്റ്റേഷന്. ഖത്തറിലെ ഏറ്റവും വലിയ പരിസ്ഥിസൗഹൃദ ഊർജ പദ്ധതിയാണ് ഉം അല്‍ ഹൗലിലേത്. ഗള്‍ഫ് മിഡില്‍ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഊര്‍ജ, കടല്‍ജല ശുദ്ധീകരണ പ്ലാൻറുകൂടിയാണിത്. പ്രത്യേകിച്ചും റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിെൻറ കാര്യത്തില്‍.
സമഗ്രമായ സാങ്കേതികസംവിധാനമാണ് പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കടല്‍ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയാണ് പ്രയോഗവത്കരിക്കുന്നത്. വാതക പുറന്തള്ളല്‍ കുറക്കാനും പ്രകടനക്ഷമത ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. ഖത്തറില്‍ വലിയതോതില്‍ സാമ്പത്തിക, നിര്മാണകുതിച്ചുചാട്ടം നടക്കുന്ന സാഹചര്യത്തില്‍ ജല, വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കാന്‍ പദ്ധതിക്കാകും. വൈദ്യുതി ഉല്പാദനം, കടല്‍ ജല ശുദ്ധീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഉമ്മുല്‍ ഹൗല്‍ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിെൻറ വൈദ്യുതി, ജല ആവശ്യകത നിറവേറ്റുന്നതില്‍ കഹ്റമയുടെ തുടര്‍ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് ഊര്ജകാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയുമായ എന്‍ജിനിയര്‍ സഅദ് ശരീദ അല്‍കഅബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
