റമദാൻ: പ്രധാനമാണ് അത്താഴം, ഭക്ഷണം അനുയോജ്യമാകണം
text_fieldsദോഹ: വ്രതമെടുക്കുന്നതിനുള്ള അത്താഴ(സുഹൂർ)ത്തെ വില കുറച്ച് കാണരു തെന്നും ശരീരത്തിലെ ഈർജം നിലനിർത്തുന്നതിന് അത്താഴം വളരെ പ്രയോ ജനം ചെയ്യുമെന്നും ഇഫ്താറിെൻറ പ്രാധാന്യം തന്നെ അത്താ ഴത്തിനും നൽകണമെ ന്നും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ. വ്രതമെടുക്കുന്നവർ അത്താഴത്തിന് പ്രാധാന്യം നൽകാത്ത പ്രവണത കണ്ടുവരുന്നുണ്ട്. ഇഫ്താർ സമയത്തെ ഭക്ഷണം കൊണ്ട് തന്നെ നോമ്പെടുക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. ശരീരഭാരം കുറക്കുന്നതിനും തടി കുറക്കുന്നതിനും ഇത് പ്രയോജനപ്പെടുമെന്ന മിഥ്യാധാരണയാണ് ഇതിന് പിന്നിലെന്ന് പി എച്ച് സി സി ഡയറ്റെറ്റിക്സ് മാനേജർ മൗദി അൽ ഹാജിരി പറഞ്ഞു.
ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണമായിരിക്കണം അത്താഴത്തിനായി തെരഞ്ഞെടുക്കേണ്ടത്. ആവശ്യത്തിലധികം വെള്ളം കുടിക്കണം. ചെറിയതും എന്നാൽ നല്ല പോഷകങ്ങളടങ്ങിയതുമായ ഭക്ഷണമാണ് അത്താഴത്തിന് നല്ലത്. സുഹൂറിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം കുടിക്കുന്നത്. ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ഒഴിവാക്കണം. ശരീരത്തിനാവശ്യമായ കാർബോഹൈേഡ്രറ്റ് നൽകുന്ന ഭക്ഷ്യപദാർഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം. ഗോതമ്പ് ബ്രഡ്, വെണ്ണ, പാൽ, ഒലിവ് എണ്ണ, ഹൈ ഫാറ്റ് ഫുഡ്, പച്ചക്കറികൾ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തം.
പീച്ച്, ആപ്പിൾ, പഴം, ഈത്തപ്പഴം തുടങ്ങിയ പഴങ്ങളും അത്താഴ സമയത്ത് കഴിക്കാം. ഇത് ശരീരത്തിന് ആവശ്യമായ ജലാശം നൽകും. പഴം, ഈത്തപ്പഴം, തേൻ എന്നിവ പ്രകൃത്യാലുള്ള മധുര പദാർഥങ്ങളാണ്. തടി വർധിപ്പിക്കുന്നതിന് ഇത് കാരണമാകുകയില്ല. ശരീരത്തിനാവശ്യമായ പഞ്ചസാര നൽകുകയാണ് ഇത് ചെയ്യുന്ന ദൗത്യം. കൃത്രിമമായി നിർമ്മിച്ച ജ്യൂസുകൾ കഴിയുന്നതും ഒഴിവാക്കണം. സോഫ്റ്റ്, എനർജി പാനീയങ്ങൾ തീർത്തും വർജിക്കണം. ഇഫ്താറിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് മാത്രമേ മധുര പലഹാരങ്ങൾ കഴിക്കേണ്ടതുള്ളൂ. സുഹൂറിനൊപ്പം മധുരം ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
