മേഖലയിലെ പ്രഥമ മാധ്യമ മ്യൂസിയം തുറന്നു
text_fieldsദോഹ: മേഖലയിലെ ആദ്യ മാധ്യമ മ്യൂസിയമായ ‘ദി മീഡിയാ മജ്ലിസ്’ ഖത്തർ ഫൗണ്ടേഷൻ ചെയർപ േഴ്സൺ ശൈഖ മൗസ ബിൻത് നാസർ രാജ്യത്തിന് സമർപ്പിച്ചു. എജ്യുക്കേഷൻ സിറ്റിയിലെ നോർത്ത് വ െസ്്റ്റേൺ സർവകലാശാലാ കാമ്പസിലാണ് മ്യൂസിയം. ഖത്തർ ഫൗണ്ടേഷെൻറ ഭാഗമായ സർവകലാശാ ലയിൽ നടന്ന പ്രൗഢവും വർണാഭവുമായ ചടങ്ങിൽ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, സർവകലാശാല ഭാരവാഹികൾ, മാധ്യമ വിദഗ്ധർ, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വൈവിധ്യമായ ആശയങ്ങൾക്കും വീക്ഷണങ്ങൾക്കുമുള്ള ഇടമായി ഖത്തർ ഫൗണ്ടേഷൻ മാറിയിരിക്കുകയാണെന്നും വിവരസാങ്കേതികവിദ്യയിലൂടെയും വിജ്ഞാനത്തിലൂടെയും മാറ്റങ്ങൾ കൊണ്ടുവരാനുള്ള വെല്ലുവിളി പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണെന്നും ചടങ്ങിൽ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ശൈഖ മൗസയും ശൈഖ ഹിന്ദുമടക്കമുള്ള ഉന്നതർ മ്യൂസിയത്തിെൻറ ആദ്യ സന്ദർശകരായി. അറബ് ഐഡൻറിറ്റീസ്, ഇമേജസ് ഇൻ ഫിലിം എന്ന തലക്കെട്ടിലുള്ള ആദ്യ പ്രദർശനം അവർ വീക്ഷിച്ചു.
ഒരു നൂറ്റാണ്ട് പഴക്കമുളള ചലച്ചിത്ര ചരിത്രം എങ്ങനെയാണ് അറബ് വ്യക്തിത്വത്തെയും ചലച്ചിത്രചരിത്രത്തെയും സ്വാധീനിച്ചതെന്ന് പ്രദർശനം വിശദീകരിക്കുന്നു.മേഖലയിലെ ആദ്യ മാധ്യമ മ്യൂസിയമായ ദി മീഡിയ മജ്ലിസ്, ഖത്തറിലെ ആദ്യ യൂനിവേഴ്സിറ്റി മ്യൂസിയം കൂടിയാണ്. ആശയവിനിമയം, മാധ്യമപ്രവർത്തനം, അറബ് ലോകത്തെ മാധ്യമങ്ങൾ തുടങ്ങിയവയാണ് മ്യൂസിയത്തിെൻറ കേന്ദ്ര വിഷയങ്ങൾ. വർഷത്തിൽ രണ്ട് തവണയായി വ്യത്യസ്ത പ്രദർശനങ്ങളായിരിക്കും മ്യൂസിയത്തിെൻറ മറ്റൊരു സവിശേഷത. ചടങ്ങിൽ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി പ്രസിഡൻറ് മോർട്ടൻ ഷാപിറോ,ഡീൻ എവറെറ്റ് ഡെനിസ്, മ്യൂസിയം ഡയറക്ടർ പമേല ഇർസ്കിൻ ലോഫ്ടസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
