ദോഹ: ‘സമ്മര്‍ ഇന്‍ ഖത്തര്‍’ പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി വിനോദസഞ്ചാരികളെ കൂ ടുതലായി ഖത്തറിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജൂണ്‍ നാലു മുതല്‍ ആഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിസാരഹിത സന്ദര്‍ശനത്തിന് ഖത്തറിലേക്ക് ക്ഷണിക്കാം.
ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് നിലവില്‍ ഖത്ത റില്‍ വിസാ രഹിത സന്ദര്‍ശന സൗകര്യം ഉണ്ട്. ഇതില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റാഷിദ് അല്‍ ഖുറേഷി അറിയിച്ചു.