ചാമ്പ്യന്മാർ ദോഹയിൽ; ദോഹ ഡയമണ്ട് ലീഗ് ഇന്ന്
text_fieldsദോഹ: രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന സീസണിലെ ആദ്യ ഡയമണ്ട് ലീഗ് ഇന്ന് ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ദോഹ ഡയമണ്ട് ലീഗിെൻറ പത്താം വാർഷികമെന്ന സവിശേഷതയോടൊപ്പം ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നിന്നും അത്ലറ്റിക്സിെൻറ പുതിയ തട്ടകം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് മാറുന്നുവെന്നതും ചാമ്പ്യൻഷിപ്പിെൻറ സവിശേഷതയാണ്. ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2019െൻറ ട്രയൽ പതിപ്പായാണ് ദോഹ ഡയമണ്ട് ലീഗിനെ കാണുന്നത്. 14 ഇനങ്ങളിലായി ലോക, ഒളിംപിക് ചാമ്പ്യൻമാരടക്കം നൂറുക്കണക്കിന് രാജ്യാന്തര െപ്രാഫഷണൽ അത്ലറ്റുകളാണ് ദോഹയിൽ ട്രാക്കിലും ഫീൽഡിലുമായി ഇന്ന് കളത്തിലിറങ്ങുന്നത്.
പോൾവോൾട്ട് (പുരുഷൻ), ഡിസ്കസ്േത്രാ(പുരുഷൻ), ഹൈജംപ് (വനിത), ലോങ്ജംപ്(വനിത), 400 മീറ്റർ ഹർഡിൽസ്(വനിത), 800 മീറ്റർ(പുരുഷൻ/വനിത), 100 മീറ്റർ ഹർഡിൽസ്(വനിത), 3000 മീറ്റർ സ്റ്റീപ്പിൾചേസ്(വനിത), 200 മീറ്റർ(പുരുഷൻ/വനിത), ഷോട്ട്പുട്ട്(പുരുഷൻ), 1500 മീറ്റർ(പുരുഷൻ), 3000 മീറ്റർ(വനിത) എന്നീ ഇനങ്ങളാണ് ദോഹ ഡയമണ്ട് ലീഗിൽ നടക്കുക. 2018ലെ മികച്ച വനിതാ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ട കാതറിൻ ഇബർഗുൻ, 5000 മീറ്ററിലെ ലോക ചാമ്പ്യൻ ഹെലൻ ഒബിരി ഉൾപ്പെടെ ആറ് ലോക ചാമ്പ്യൻമാർ, എട്ട് ഒളിംപിക് ചാമ്പ്യൻമാർ, 2018 ഡയമണ്ട് ലീഗുകളിലെ എട്ട് ചാമ്പ്യൻമാർ തുടങ്ങിയവർ ദോഹയിൽ മാറ്റുരക്കുന്നുണ്ട്. വിവാദതാരം കാസ്റ്റർ സെമന്യയും ഇത്തവണ ദോഹയിലെത്തുന്നുണ്ട്. അമിതമായ അളവിൽ ടെസ്റ്റോസ്റ്റിറോൺ കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ വിവാദത്തിൽ പെട്ടത്.
ഹോർമോൺ സപ്രസിംഗ് മെഡിക്കേഷനില്ലാതെയാണ് ഇത്തവണ ഇവർ ദോഹയിൽ 800 മീറ്ററിൽ മത്സരിക്കാനിറങ്ങുന്നത്. 800 മീറ്ററിലെ റിയോ ഒളിംപിക് ജേതാവ്, നിലവിലെ ലോക ചാമ്പ്യൻ എന്നിവ കാസ്റ്റർ സെമന്യയുടെ പേരിലാണുള്ളത്. ഖത്തറിനായി ഇത്തവണ 11 അത്ലറ്റുകളാണ് കളത്തിലിറങ്ങുന്നത്.
200 മീറ്ററിൽ പ്രതീക്ഷയായ അബൂബക്കർ ഹൈദർ അബ്ദല്ല ഇക്കഴിഞ്ഞ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവാണ്. ഖത്തറിെൻറ അഭിമാന താരങ്ങളായ മുഅ്തസ് ബർഷിമും അബ്ദുറഹ്മാൻ സംബയും ഇത്തവണ ദോഹയിലുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
