ദോഹ: ഫ്യൂഷൻ സംഗീതത്തിെൻറ അകമ്പടിയിൽ ഖിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന് അൽ അസ്ലി സ്റ്റേ ഡിയത്തിൽ നടക്കും. സിറ്റി എക്സ്ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗിെൻറ ഫൈനലിൽ തീ പാറും. കായിക രംഗത്ത് ഇന്ത്യ–ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022നു ഇന്ത്യൻ ജനതയുടെ ഐക്യ ദർഢ്യം എന്നീ ലക്ഷ്യങ്ങളോടെയാണ് കായിക സംാസ്കാരിക മന്ത്രാലയത്തിെൻറയും സുപ്രീം കമ്മറ്റിയുടെയും ഖത്തർ ഫുട്ബാൾ അസോസിയേഷെൻറയും സഹകരണത്തോടെയാണ് ടൂർണമെൻറ്. ക്രസൻറ് ഒമേഗ എഫ്സി, ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമായ കെയർ ആൻഡ് ക്യൂയർ വൺ എ ഫ്എമ്മിനെയാണ് നേരിടുന്നത്.
പ്രശസ്ത സംഗീത ട്രൂപ് ആയ ഓർഫിയോ പിന്നണി ഗായിക അമൃത സുരേഷ് നയിക്കുന്ന സംഗീത വിരുന്ന് ച ടങ്ങിനു മാറ്റുകൂട്ടും. മെയ് 16ന് നടക്കുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തിെൻറ പ്രചാരണത്തിെൻറ ഭാഗമായി അമീർ കപ്പ് ട്രോഫി ടൂർ തുടങ്ങി നിരവധി സർപ്രൈസുകൾ ഖിയ ഫൈനലിനെ വ്യത്യസ്തമാക്കും. ഖത്തർ 2022 സുപ്രീം കമ്മറ്റിയിലെയും ഖത്തർ ഫുട്ബാൾ അസോസിയേഷനിലെയും ഉന്നത വ്യക്തിത്വങ്ങൾ, ഇന്ത്യൻ പ്ര വാസി സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഖിയ ചാമ്പ്യൻസ് ലീഗിൽ 12 പ്രഗത്ഭ ടീമുക ളാണ് പങ്കെടുത്തത്. മാർച്ച് 22ന് ആരംഭിച്ച ടൂർണമെൻറ് ഇന്ത്യൻ ഫുട്ബോൾ ലെജൻഡ് ഐ എം വിജയൻ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.