Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം പിൻവലിക്കണം...

ഉപരോധം പിൻവലിക്കണം -ഇറ്റലി

text_fields
bookmark_border
ഉപരോധം പിൻവലിക്കണം -ഇറ്റലി
cancel
camera_alt????????????? ?????????? ?????????????? ?????? ???????????? ??????????????? ?????? ?????? ????? ???? ??????? ????????? ???????????????

ദോ​ഹ: ഇ​റ്റാ​ലി​യ​ൻ സെ​ന​റ്റ്​ പ്ര​സി​ഡ​ൻ​റ്​ മ​രി​യ എ​ലി​സ​ബ​റ്റ ക​സ​ല്ല​റ്റി​യു​മാ​യി അ​മീ​ർ ശൈ​ഖ്​ ത​ മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഖ​ത്ത​റി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ താ​യി​രു​ന്നു അ​വ​രും സം​ഘ​വും. അ​മീ​രി ദി​വാ​നി​ലെ അ​മീ​റി​െ​ൻ​റ ഒാ​ഫി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ദോ​ഹ​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ത്തി​യ 140ാം ഇ​ൻ​റ​ർ പാ​ർ​ല​മെ​ൻ​റ​റി യൂ​നി​യ​ൻ സ​മ്മേ​ള​നം വ​ൻ​വി​ജ​യ​മാ​യ​തി​ലും സ​മ്മേ​ള​ന​ത്തി​െ​ൻ​റ ഗു​ണ​ഫ​ല​ങ്ങ​ൾ വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​ലും സെ​ന​റ്റ്​ പ്ര​സി​ഡ​ൻ​റ്​ അ​മീ​റി​നെ അ​ഭി​ന​ന്ദി​ച്ചു.

ഇ​റ്റ​ലി​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഡ​പ്പെ​ടു​ത്തു​ന്ന​തും ച​ർ​ച്ച​യു​ടെ ആ​ദ്യ​ത്തി​ൽ ത​ന്നെ വി​ഷ​യ​ങ്ങ​ളാ​യി. ഉ​പ​രോ​ധം മൂ​ലം മേ​ഖ​ല​യി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി ഏ​റെ ഗൗ​ര​വ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു. ഉ​പ​രോ​ധം ഗ​ൾ​ഫ്​​മേ​ഖ​ല​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച​യി​ലൂ​ടെ​യും സം​വാ​ദ​ത്തി​ലൂ​ടെ​യും പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ഇ​റ്റ​ലി​യു​ടെ നി​ല​പാ​ട്​ സെ​ന​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ആ​വ​ർ​ത്തി​ച്ചു.

ഖ​ത്ത​റി​ന്​ മേ​ലു​ള്ള ഉ​പ​രോ​ധം എ​ത്ര​യും പെ​െ​ട്ട​ന്ന്​ അ​വ​സാ​നി​പ്പി​ക്ക​ണം. മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കും പെ​െ​ട്ട​ന്ന്​ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ പ​ര​സ്​​പ​ര താ​ത്​​പ​ര്യ​മു​ള്ള മ​റ്റ്​ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഖ​ത്ത​ർ ന​ട​പ്പാ​ക്കി​യ വി​വി​ധ ന​ട​പ​ടി​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഏ​െ​റ ഗു​ണ​ക​ര​മാ​ണെ​ന്ന്​ സെ​ന​റ്റ്​ പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അ​വ​ർ​ക്ക്​ കൃ​ത്യ​മാ​യി ല​ഭി​ക്കാ​നു​ള്ള ഖ​ത്ത​റി​െ​ൻ​റ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ അ​നു​ക​ര​ണീ​യ​മാ​ണ്. ഗ​ൾ​ഫ്​​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളി​ലെ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ല്ല ന​ട​പ​ടി​ക​ളെ അ​മീ​ർ പ്ര​കീ​ർ​ത്തി​ച്ചു. ശൂ​റാ​കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ലാ ബി​ൻ സെ​യ്​​ദ്​ ആ​ൽ​മ​ഹ്​​മൂ​ദും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story