കളിക്കളങ്ങൾ അഴിമതി–കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തം: ഖത്തർ കരാർ ഒപ്പിട്ടു
text_fieldsദോഹ: െഎക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന്–കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഭാഗ (യുഎ ൻഒഡിസി)വുമായി ഖത്തർ കൂടുതൽ സഹകരിക്കാൻ ധാരണയായി. െഎക്യരഷ്ട്ര സഭയുടെ മയക്കു മരുന്ന്–കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള വിഭാഗമാണ് യുഎൻഒഡിസി. വിവിധ മേഖലക ളിൽ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം കുടുതൽ മെച്ചെപ്പടുത്താനായി ധാരണാപത്രങ്ങ ളിൽ ഒപ്പുവെച്ചിട്ടുണ്ട്. കായിക മേഖലയെ അഴിമതിയിൽ നിന്നും കുറ്റകൃത്യത്തിൽ നിന്നും സംരക്ഷിക്കുകയെന്നതാണ് ഇതിൽ പ്രധാനം.
ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി അംഗം ബ്രിഗേഡിയർ ഇബ്രാഹിം ഖലീൽ അൽ മുഹന്നദിയും യുഎൻഒഡിസിയുടെ കരാർ വിഭാഗം ഡയറക്ടർ ജോൺ ബ്രാൻഡോളിേനായുമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. രാജ്യങ്ങളുടെ സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തറിെൻറ വിവിധ പ്രവർത്തനങ്ങളുെട ഭാഗമാണ് ഇത്. ഇത്തരം പ്രവർത്തനങ്ങൾക്കായി വിവിധ സഹോദര രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും ഖത്തർ വിവിധ മേഖലകളിൽ സഹകരിക്കുന്നുണ്ട്.
2022 ലോകകപ്പ് ഫുട്ബാളിെൻറ കൂടി പശ്ചാത്തലത്തിലാണ് െഎക്യരാഷ്ട്ര സഭയുടെ വിഭാഗവുമായി സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തർ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ലോകകപ്പുമായി ബന്ധെപ്പട്ട വിവിധ നിർമാണപ്രവൃത്തികൾ, ബോധവത്കരണ പരിപാടികൾ, സാേങ്കതിക കാര്യങ്ങൾ തുടങ്ങിയ മേഖലകളിലും പരസ്പരമുള്ള ബന്ധം ഉണ്ട്. കളിക്കളങ്ങളെ കുറ്റകൃത്യങ്ങളിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കാനുള്ള നിർണായകമായ ധാരണാപത്രമായാണ് ഇത് വിലയിരുത്തെപ്പടുന്നത്.
ഇരുകൂട്ടർക്കും പൊതുതാൽപര്യമുള്ള വിവിധ പ്രവൃത്തികളിൽ കരാർ ഉപകരിക്കും. വർഷാവർഷം ദോഹയിൽ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കായികമേഖലയിലെ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനവുമായി ബന്ധപ്പെട്ടും ധാരണാപത്രം നിർണായകമാണ്. ആരോഗ്യകരമായ ഒരു കായിക സംസ്കാരം ഉണ്ടാക്കിയെടുക്കുകയും ഒപ്പം ഭീകരതക്കെതിരായ നീക്കങ്ങളും കരാറിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
