ദോഹ: അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ആഫ്രിക്കൻ പര്യടനം തുടരുന്നു. റുവാ ണ്ടയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമീര്‍ നൈജീരിയന്‍ തലസ്ഥാനമായ അ ബുജയില് എത്തി. നൈജീരിയന്‍ പ്രസിഡൻറ് മുഹമ്മദ് ബുഹാരിയുമായി ചര് ച്ച നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ബന്ധം വിപുലീകരിക്കുന്നതും ചര്‍ച്ചയായി. പൊതുവായ താല്പര്യമുള്ള വിവിധ വിഷയങ്ങളും ഉയര്‍ന്നുവന്നു.
ഖത്തറും നൈജീരിയയും തമ്മില്‍ നിക്ഷേപ, ഊര്‍ജ,സാമ്പത്തിക, കാര്‍ഷിക, അടിസ്ഥാനസൗകര്യവികസന മേഖലകളില്‍ സഹകരണം വിപുലീകരിക്കും. മേഖലാ, രാജ്യാന്തര സംഭവവികാസങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും കാ ഴ്ചപ്പാടുകളും ഇരുനേതാക്കളും പങ്കുവച്ചു. പ്രസിഡന്‍ഷ്യല്‍ വില്ലയില്‍ അമീറിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു.
നേരത്തെ നിനംദി അസികിവി രാജ്യാന്തര വിമാനത്താവളത്തില്‍ അമീറിനെയും ഔദ്യോഗിക പ്ര തിനിധിസംഘത്തെയും നൈജീരിയ വിദേശകാര്യമന്ത്രി ജെഫ്രി ഒന്യേമ, അബുജ ഫെഡറല്‍ കാപിറ്റലിെൻറ ചുമതലയുള്ള മന്ത്രി മുഹമ്മദ് ബെല്ലോ, നൈജീരിയയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍അസീസ് ബിന്‍ മുബാ റക്ക് അല്‍മുഹന്നദി, ഖത്തരി എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വീകരണത്തിനിടെ അ ബുജ തലസ്ഥാനത്തിെൻറ ബഹുമാനസൂചകമായുള്ള താക്കോല്‍ അമീര്‍ ഏറ്റുവാങ്ങി. ഫോക്ലോറിക് നൈജീരി യന്‍ ഗ്രൂപ്പിെൻറ സാംസ്കാരിക പ്രകടനവും ഒരുക്കിയിരുന്നു.