Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ...

ഗ​സ്സ മു​ന​മ്പുകാർക്ക്​ മികച്ച ചികിൽസ; ഖത്തർ ആശുപത്രി തുറന്നു

text_fields
bookmark_border
ഗ​സ്സ മു​ന​മ്പുകാർക്ക്​ മികച്ച ചികിൽസ;  ഖത്തർ ആശുപത്രി തുറന്നു
cancel
camera_alt????? ????????????? ????? ?????????? ????? ????????

ദോ​ഹ: ഇസ്രായേൽ ക്രൂരതയിൽ ഗുരുതരപരിക്കേറ്റവർക്കും അവയവങ്ങൾക്ക്​ തകരാർ സംഭവിച്ചവർക്കും ഇനി മികച്ച ചികിൽസ. ഗ​സ ്സ മു​ന​മ്പി​ല്‍ 12,000 സ്ക്വ​യ​ര്‍മീ​റ്റ​റി​ൽ നൂ​റു കി​ട​ക്ക​ക​ളു​ള്ള പു​തി​യ ആശുപ​ത്രി ഖ​ത്ത​ര്‍ തു​റ​ന്നു. പ ി​താ​വ് അ​മീ​ര്‍ ശൈ​ഖ് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആൽഥ​നി​യു​ടെ പേ​രി​ലു​ള്ള ആ​ശുപ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ് ഞ​ദി​വ​സം ന​ട​ന്നു.

ഗ​സ്സ മു​ന​മ്പി​ല്‍ താ​മ​സി​ക്കു​ന്ന ഫ​ല​സ്തീ​ൻകാർക്ക്​ പി​ന്തു​ണ​യും സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഖ​ത്ത​ര്‍ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍കു​ന്ന​ത്. അ​വ​യ​വ​ങ്ങ​ള്‍ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​യ​ന്‍ രോ​ഗി​ക​ള്‍ക്ക് മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ക​യും അവരെ സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക​യു​മാ​ണ് ആ​ശുപ​ത്രി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഖ​ത്ത​ര്‍ ഫ​ണ്ട് ഫോ​ര്‍ ഡെ​വ​ല​പ്മെ​ൻറി​​െൻറ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. ഖ​ത്ത​ര്‍ ഫ​ണ്ട് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഖ​ലീ​ഫ ബി​ന്‍ ജാ​സിം അ​ല്‍കു​വാ​രി ഉദ്​ഘാടന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഗ​സ്സ​യി​ലെ ഖ​ത്ത​റി​​​െൻറ ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​ര്‍ ഖാ​ലി​ദ് അ​ല്‍ഹ​ര്‍ദ​ന്‍, ഫ​ല​സ്തീ​നി​യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ര്‍സെ​ക്ര​ട്ട​റി ഡോ. യൂ​സൂ​ഫ് അ​ബു​അ​ല്‍റി​ഷ്, ആ​ശുപ​ത്രി​യു​ടെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ.​ റാ​ഫ​ത് ല​ബ​ദ്, ഗ​സ്സ​യി​ലെ റെ​ഡ്ക്രോ​സ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഗി​ലാ​ന്‍ ദെ​വോ​ന്‍ എ​ന്നി​വരും പ​ങ്കെ​ടു​ത്തു. ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​സ്സ പു​ന​ര​ധി​വാ​സ ക​മ്മി​റ്റി​യാ​ണ് ആശുപത്രി സ്​ഥാപിച്ചത്​. ആ​ശുപ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി ഖ​ത്ത​ര്‍ ഡോ​ക്ട​ര്‍മാ​രെ അ​യ​ക്കു​ക​യും മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story