ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ത്യൻ കാണികൾ നിർണായക സാന്നിധ്യമായിരി ക്കുമെന്നും ഇന്ത്യയുടെയും ഖത്തറിെൻറയും ഭൂമിശാസ്്ത്രപരമായ കിട പ്പ് ഇതിന് കൂടുതൽ സഹായകമാകുമെന്നും ഖത്തർ ലോകകപ്പ് സി ഇ ഒ നാസർ അൽ ഖാതിർ. റഷ്യയിൽ നടന്ന 2018ലെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ മൂന്നാമത് രാജ്യം ഇന്ത്യയായിരുന്നു.
2022ലേക്ക് എത്തുമ്പോൾ ഒരുപക്ഷേ ഖത്തറിൽ കാണികളിലെ നി ർണായക സാന്നിധ്യമായി ഇന്ത്യൻ ജനത മാറുമെന്നും നാസർ അൽ ഖാതിർ വ്യക്തമാക്കി. ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ വിസ ഇളവ് കാലാവധി ദീർഘിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്നും ഇന്ത്യൻ കാണികൾക്ക് ഖത്തർ ലോകകപ്പ് അപ്രാപ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത ഉപരോധം തുടരുന്നതിനിടയിലും അറേബ്യൻ മരുഭൂവിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഏറ്റവും മനോഹരമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തർ. കഴിഞ്ഞ എട്ട് വ ർഷങ്ങളായി ഇതിലേക്കുള്ള പ്രയാണത്തിലാണ് രാജ്യം. ഉപരോധം നീക്കുന്നതോ തുടരുന്നതോ ഇതിൽ സ്വാധീനം ചെലുത്തുന്നില്ല. ചരിത്രത്തിലെ ഏറ്റവും മഹത്തായ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായിരിക്കും ഖത്തർ ആതിഥ്യമരുളുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.