ദോഹ: ഗസ്സയിലെ പവർ പ്ലാൻറിനായുള്ള ഇന്ധന ടാങ്ക് നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തി യാകുമെന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചത്തേക്ക് ഇന്ധനം സംഭരിക്കാൻ ശേഷിയ ുള്ള ടാങ്കിെൻറ നിർമ്മാണം ഖത്തറിെൻറ ധനസഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. 350000 ഡേ ാളറാണ് നിർമ്മാണച്ചെലവ്.
ടാങ്ക് നിർമ്മിക്കുന്നതിനുള്ള ടെണ്ടർ ഫലസ്തീനിൽ നിന്ന് തന്നെയുളള കമ്പനിയാണ് കരസ്ഥമാക്കിയത്. പത്ത് ലക്ഷം ലിറ്ററാണ് ടാങ്കിെൻറ സംഭരണശേഷി. മധ്യ ഗസ്സയിൽ പവർ പ്ലാൻറിനുള്ളിലായാണ് ഇന്ധന ടാങ്കുകളുടെ നിർമ്മാണം.
2014ലെ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ടാങ്കുകളുടെ മുകളിലായി തന്നെയാണ് പുതിയ രണ്ട് ടാങ്കുകളും നിർമ്മിക്കുന്നത്. ഉരുക്ക് കൊണ്ട് നിർമ്മിക്കുന്ന ടാങ്കിന് കോൺക്രീറ്റിെൻറബേസിനും നിർമ്മിക്കും. ആറ് ദിവസം തുടർച്ചയായി പവർ പ്ലാൻറിലെ മൂന്ന് ടർബൈനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനം സംഭരിക്കാൻ ടാങ്കുകൾക്ക് ശേഷിയുണ്ട്. പ്രതികൂലമായ സാഹചര്യങ്ങൾ ഇല്ലാതിരുന്നാൽ രണ്ട് മാസം കൊണ്ട് തന്നെ ടാങ്ക് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 140 മെഗാവാട്ട് വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പവർ പ്ലാൻറ്.
20 മില്യൻ ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ഇന്ധന ടാങ്കുകളാണ് 2014ലെ ആക്രമണങ്ങൾക്കിടെ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ തകർത്തത്.
ഗസ്സയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിെൻറ ഭാഗമായി ഗസ്സ പുനർനിർമ്മാണ സമിതി വിഭാഗം തലവൻ അംബാസഡർ മുഹമ്മദ് അൽ ഇമാദി മാർച്ച് 11ന് മൂന്ന് പദ്ധതികളിൽ ഒപ്പുവെച്ചിരുന്നു.