ദോഹ: ഭരണ വികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ രാജ്യത്തെ ത ൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. രാജ്യത്തെ എല്ലാ തൊഴിലിടങ്ങളു ം പരിശോധിക്കാന്‍ പദ്ധതിയുണ്ടെന്ന് ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തി ലെ തൊഴില്‍സുരക്ഷ ആരോഗ്യ വകുപ്പ് തലവന്‍ ജെയ്ര് അല്‍മര്‍റി ഖത്തര്‍ ടിവിക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഈ മാസാവസാനം വരെ പരിശോധന തുടരും. തൊഴില്‍, ആരോഗ്യ, സുരക്ഷാ, പ്രഫഷണല്‍ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന. മേയ് ആദ്യം മുതല്‍ തൊഴിലിടങ്ങളിലും കമ്പനികളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. ദൂരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ നിയമപരമായ നടപടിക്രമങ്ങളും വ്യവസ്ഥകളും നിയമങ്ങളും ലംഘിക്കുന്നതായി ആക്ഷേപങ്ങളുണ്ട്. നിയമലംഘനങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.
റമദാനില്‍ തൊഴിലുമായി ബന്ധപ്പെട്ട് നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മിന്നല്‍ പരിശോധന നടത്തുന്നത്. വിശുദ്ധ റമദാനിലെ പ്രവര്‍ത്തന സമയം കമ്പനികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വേതന സംരക്ഷണ വ്യവസ്ഥകള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. നിയമപരമായാണ് എല്ലാവരും കമ്പനികളില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കും. തൊഴിലാളികള്‍ ഓടിപ്പോകുന്ന പ്രതിഭാസം കൈകാര്യംചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നോ രണ്ടോ തൊഴിലാളികളുള്ള ചെറിയ കമ്പനികളില്‍ ഫീല്‍ഡ് സര്‍വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.